ഓഹരി സൂചിക: നിഫ്റ്റി 17,950 താഴ്ന്നു: വ്യാപാരം നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 242 പോയന്റ് താഴ്ന്ന് 60,079ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 17,927ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള ഏജൻസിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് താഴ്ത്തിയതാണ് സൂചികകളെ ബാധിച്ചത്.

യുപിഎൽ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഏഷ്യൻ പെയിന്റ്‌സ്, ഐഷർ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിഒ വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായി വ്യവസ്ഥകളിൽ മാറ്റംവരുത്താനുള്ള സെബിയുടെ തീരുമാനവും വിപണിയെ ബാധിച്ചു.

Top