മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. ഒമിക്രോണിന്റെ വ്യാപനവും, ആഗോള വിപണിയിലെ തകർച്ചയുമാണ് ഇന്ത്യൻ വിപണിയെ സമ്മർദത്തിലാക്കിയത്. സെൻസെക്‌സ് 56,500ന് താഴെയെത്തി. നിഫ്റ്റിയാകട്ടെ 16,800നും താഴെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്‌സ് 712 പോയന്റ് നഷ്ടത്തിൽ 56,395ലും നിഫ്റ്റി 239 പോയന്റ് താഴ്ന്ന് 16,789ലുമാണ് വ്യാപാരം ആരംഭിച്ചത്.
അദാനി പോർട്‌സ്, ശ്രീ സിമെന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, വിപ്രോ, ഒഎൻജിസി, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഗ്രാസിം, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ മൂന്നുശതമാനവുംവീതം നഷ്ടത്തിലാണ്.
ഇൻഡസിൻഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.