മുംബൈ: രാജ്യത്തിന്റെ കയറ്റുമതി തുടര്‍ച്ചയായ ആറാം മാസവും ഇടിഞ്ഞു. മെയ് മാസം 2,234 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് രാജ്യം കൈവരിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.19 ശതമാനമാണ് ഇടിവ്. 2014 മെയ് മാസം 2,799 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം.
ആഗോള വിപണികളിലെ മാന്ദ്യവും ക്രൂഡോയില്‍ വിലയിലെ ഇടിവുമാണ് കയറ്റുമതി കുറയാന്‍ കാരണം. ആഭരണം, പെട്രോളിയം ഉത്പന്നങ്ങള്‍, എന്‍ജിനീയറിങ്, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇടിവുണ്ടായി. 2014 നവംബറില്‍ 7.27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷം പിന്നീടുള്ള മാസങ്ങളില്‍ കയറ്റുമതിയില്‍ ഇടിവ് കാണിക്കുകയാണ്.
അതിനിടെ, ഇറക്കുമതി കുറഞ്ഞത് ആശ്വാസം പകര്‍ന്നു. 3,275 കോടി ഡോളറായാണ് ഇറക്കുമതി ചെലവ് താഴ്ന്നത്. മുന്‍ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 16.52 ശതമാനമാണ് ഇടിവ്. ഇതോടെ വിദേശ വ്യാപാരക്കമ്മി 1040 കോടി ഡോളറായി താഴ്ന്നു. മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.