ന്യൂയോര്‍ക്ക്: പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസ് ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് താരം അറിയിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ കപ്പില്‍ മുത്തമിട്ട സമയത്ത് താരം കുഞ്ഞിനെ വയറ്റില്‍ വഹിച്ചിരുന്നെന്നത് ആരാധകരെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഞെട്ടലുകള്‍ സമ്മാനിക്കുകയാണ് താരം.
ഗര്‍ഭിണിയാണെന്നു കരുതി ശരീരസൗന്ദര്യം കളയാനൊന്നും സെറീന വില്യംസ് ഒരുക്കമല്ല. ഇപ്പോഴും സ്ഥിരമായി വ്യായാമം ചെയ്യും. വീട്ടിനുള്ളില്‍ കഠിനവ്യാമായത്തിലേര്‍പ്പെടുന്ന ദൃശ്യം കഴിഞ്ഞദിവസം സെറീനതന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഒരുമിനിട്ടിലധികം ദൈര്‍ഘ്യമുള്ള വീഡിയോ നൂറുകണക്കിനുപേരാണ് ഇതിനകം കണ്ടത്. വീഡിയോ എന്നാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല.
റെഡിറ്റ് സഹ ഉടമ അലക്‌സിസ് ഒഹാനിയനുമായി പ്രണയത്തിലായിരുന്ന സെറീന അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം വെളിപ്പെടുത്തിയ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച സമയത്ത് ഇരുപതാഴ്ച ഗര്‍ഭിണിയായിരുന്നു എന്ന വെളിപ്പെടുത്തല്‍ കേട്ട് ആരാധകര്‍ നടുങ്ങി. തുടര്‍ന്ന് ചില മത്സരങ്ങളില്‍ നിന്ന് അവര്‍ പിന്മാറുകയും ചെയ്തിരുന്നു.