അവര്‍ മദ്യപിച്ചിരുന്നു, പിന്‍ സീറ്റില്‍ ഒരു പെണ്‍കുട്ടിയും: അനുഭവം വിവരിച്ച് സീരിയല്‍ താരം ഷാജു; സ്ത്രീ സുരക്ഷാ നിയമങ്ങള്‍ വളച്ചോടിക്കപ്പെടുന്നത് ഇങ്ങനെ

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ പലരും വളച്ചൊടിക്കാറുണ്ട്. കാര്യ സാധ്യത്തിനും മറ്റുള്ളവരെ മനഃപൂര്‍വ്വം കുരുക്കിലാക്കാനും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് തനിക്കേ നേരെ പ്രശ്‌നം ഉമ്ടാക്കിയവര്‍ രക്ഷപ്പെട്ട സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സീരിയല്‍ താരമായ ഡോ. ഷാജു.

ഡോ. ഷാജു പറയുന്നതിങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയുടെ സമയത്ത് തിയേറ്ററിലേക്ക് സിനിമ കാണാന്‍ പോകുന്ന സമയത്ത് എന്റെ വണ്ടിയില്‍ മറ്റൊരു വണ്ടി തട്ടി. വണ്ടിയില്‍ നിന്ന് ഇറങ്ങി ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍ കാറിന്റെ മുന്‍വശത്ത് രണ്ടു പുരുഷന്മാര്‍ ഇരിക്കുന്നത് കണ്ടു. അവര്‍ മദ്യപിച്ചിരുന്ന പോലെ എനിക്ക് തോന്നി. മദ്യപിച്ചിട്ടുണ്ടോ, നിങ്ങള്‍ക്ക് കണ്ണ് കാണില്ലേയെന്ന് ചോദിച്ചു. പിറകില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്ന കണ്ടു. അവര്‍ കുടുംബമായി യാത്ര ചെയ്യുകയായിരിക്കും അവിടെ വച്ച് സംസാരിക്കേണ്ട എന്ന് കരുതി. പിന്നീട് വിഷയം പൊലീസ് സ്റ്റേഷനിലെത്തി.

പൊലീസ് സ്റ്റേഷനില്‍ പരാതി എഴുതി കൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. പരിചയമുള്ള ഒരു പൊലീസുകാരന്‍ അടുത്തു വന്നു വണ്ടിക്ക് വല്ല നഷ്ടവും ഉണ്ടായോ എന്ന് ചോദിച്ചു. 5000 രൂപയുടെ പണി ഉണ്ടാകും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഈ കേസ് വേണ്ടെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞതിന്റെ കാരണം പിന്നീടാണ് വ്യക്തമായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ട് എനിക്കെതിരേ ആ പെണ്‍കുട്ടിയെ കൊണ്ട് മറ്റൊരു പരാതി എഴുതിക്കുകയായിരുന്നു വണ്ടിയിലുണ്ടായിരുന്ന ആളുകള്‍.

വണ്ടി തട്ടിയപ്പോള്‍ ദേഷ്യപ്പെട്ട ഞാന്‍ അവരുടെ വണ്ടിയുടെ ഡോര്‍ തുറന്ന് പെണ്‍കുട്ടിയെ അസഭ്യം ചെയ്തുവെന്നായിരുന്നു കേസ്. ആ പരാതി പൊലീസ് സ്വീകരിച്ചാല്‍ വാദി പ്രതിയാവും. എനിക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തും. പിന്നീട് എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. വളരെ ഇളിഭ്യനായി ഞാന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപോന്നു. സംരക്ഷണം നല്‍കുന്ന നിയമങ്ങളെ എത്ര മോശമായാണ് വളച്ച് ഒടിക്കുന്നത്. പിന്നീട് പ്രതികരിക്കാന്‍ കടുത്ത ഭയമായി. സ്ത്രീ പീഡനക്കേസില്‍ അകത്ത് പോകേണ്ടിവരും എന്ന ഭയമാണ്- ഷാജു പറഞ്ഞു.

Top