സെറിഫെഡ് നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് ഹൈക്കോടതി

കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിലെ അനധികൃത നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് കേരളാ ഹൈക്കോടതി. നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.

സെറിഫെഡ് പുനർജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെറിഫെഡിന്റെ തകർച്ചയിലേക്ക് നയിച്ചത് അനധികൃത നിയമനമാണെന്നാണ് കോടതിയുടെ കണ്ടത്തൽ. അക്കൗണ്ടന്റ് ജനറൽ, ധനകാര്യവകുപ്പ്, പ്ലാനിങ് ബോർഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം.

മുന്നൂറോളം പേരെയാണ് സെറിഫെഡിലേക്ക് അനധികൃതമായി നിയമിച്ചത്. സർക്കാർ നാമനിർദ്ദേശം ചെയ്ത ഡയറക്ടർ ബോർഡ് ജീവനക്കാർക്ക് നിയമവിരുദ്ധമായി നിയമനം നൽകുകയായിരുന്നു. ജില്ലകൾ തോറും ഓഫീസുകൾ തുറന്നായിരുന്നു നിയമനം.

സെറിഫെഡ് പ്രതിസന്ധിയിലായപ്പോൾ 271 ജീവനക്കാരെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് പുനർവിന്യസിച്ചു എന്നും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ക്രമക്കേടുകൾ നടന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Top