ക്രിക്കറ്റില്‍ നിന്ന് വിരമിച്ചങ്കിലും സൂപ്പര്‍ താരം വിരേന്ദര്‍ സെവാഗ് ആരാധകരുടെ മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരത്തെ പിന്തുടരുന്നവരുരടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരത്തിന്റെ പോസ്റ്റുകള്‍ പലപ്പോഴും സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ട്വിറ്റര്‍ പേജില്‍ സെവാഗ് പോസ്റ്റ് ചെയ്ത ചിത്രവും അതിന് നല്‍കിയിരിക്കുന്ന അടികുറിപ്പും വൈറലായിരിക്കുകയാണ്. രണ്ട് പക്ഷികളുടെ ചിത്രമാണ് സെവാഗ് പങ്കുവച്ചിരിക്കുന്നത്. ‘ പക്ഷികളെ കുറിച്ച് കൂടുതലായൊന്നും അറിയില്ല. എന്നാല്‍, ഈ ചിത്രത്തില്‍നിന്ന് ഭര്‍ത്താവിനെ കണ്ടെത്താന്‍ എളുപ്പമാണ് ‘ എന്നാണ് സെവാഗ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. ആയിരക്കണക്കിന് പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
നിരവധി പേര്‍ സെവാഗിന്റെ ട്രോള്‍ ആസ്വദിക്കുകയും അനുകൂലിച്ച് കമന്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 2000ത്തോളം ആളുകളാണ് ട്വീറ്റ് ഷെയര്‍ ചെയ്തത്. ഇതാദ്യമായല്ല സെവാഗ് ട്വീറ്റുകളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. നൈജീരിയന്‍ ഫുട്‌ബോളറായ ഇമ്മാനുവേല്‍ എമെനൈക് വിവാഹിതനായപ്പോള്‍ അദ്ദേഹത്തെ ട്രോളിക്കൊണ്ട് സെവാഗ് ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ’13 വേര്‍ഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വേര്‍ഷന്‍ 14 അപ്‌ഡേറ്റ് ചെയ്തു. ഫോണ്‍ മാറുന്നത് പോലെ ഭാര്യയെ മാറുന്നു. ഇമ്മാനുവേല്‍ പ്രതിവര്‍ഷം ഇങ്ങനെയാകരുത്. വേര്‍ഷന്‍ 15 വേണ്ട, പ്ലീസ് ‘ ട്രോള്‍ പങ്ക് വെച്ചുക്കൊണ്ട് സെവാഗ് അന്ന് പറഞ്ഞത് ഇങ്ങനെയാണ്. 2013ലെ മിസ് നൈജീരിയയായിരുന്ന എസിന്നെ അകുടോയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി 2014ലെ മിസ് നൈജീരിയയായ ഇഹെഒമ എന്‍ന്നാടിയെ വിവാഹം കഴിച്ചതിനാണ് ഇമ്മാനുവേലിനെ സെവാഗ് ട്രോളിയത്.
Unistall version 13, install version 14. Upgrading wife like phone. Emmanuel please don’t be annual. No version 15 please. pic.twitter.com/YHopoxLOlb
— Virender Sehwag (@virendersehwag) May 30, 2018