ഹൃദ്രോഗികള്‍ സെക്‌സിൽ ഏര്‍പ്പെട്ടാൽ ഗുരുതരം ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചി:ഹൃദ്രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവരും ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കിടയിലുമുള്ള പ്രധാന സംശയമാണ് പിന്നീട് സെക്സ് തുടരാമോ വേണ്ടയോ എന്നുള്ളത്. ഇനി അഥവാ തുടരാമെങ്കില്‍ അത് ഏതുതരത്തിലായിരിക്കണം എന്നു തുടങ്ങി നിരവധി സംശയങ്ങളാണ് ഇവര്‍ക്കിടയിലുള്ളത്.മിക്ക പ്രശ്‌നങ്ങളും മാനസികമായ പേടികളില്‍ നിന്നാണ് ഉണ്ടാകുന്നത്. പങ്കാളിയുമായുള്ള തുറന്ന ബന്ധം ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും
ഹൃദ്രോഗ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്ന ധാരണകള്‍ തെറ്റാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ മുന്‍കരുതലെടുക്കേണ്ടതുണ്ട്.

ഹൃദ്രോഗികള്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നത്, ശരീരത്തിന് ക്ഷീണവും സെക്സിനോട് വിമുഖത തോന്നിച്ചേക്കാം. മാത്രമല്ല, അസുഖം ബാധിച്ചയാളാണെന്ന തോന്നല്‍ ആത്മവിശ്വാസത്തെ ബാധിക്കുന്നു. ഇത് പങ്കാളിയുമായി സെക്‌സിലേര്‍പ്പെടാന്‍ തടസ്സമാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം സെക്സിനോടുള്ള താല്‍പര്യം കുറയുന്നതായും കാണാം. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലും കണ്ടുവരുന്നത്. ഇതും പല തരത്തിലുള്ള പേടികളില്‍ നിന്നാണ് പ്രധാനമായും ഉണ്ടാകുന്നത്

മറ്റൊരു പ്രധാന വസ്തുത സെക്സിലേര്‍പ്പെടുമ്പോള്‍ ഹൃദയസ്തംഭനം വന്നേക്കുമെന്ന ഭയം ഇവരില്‍ കൂടുതലാണ്. ഇതും സെക്‌സിനോട് നിരാശ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.depression-sex

ഹൃദയസംബന്ധമായി തകരാറുള്ളവര്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്…..

കിടപ്പുമുറിയില്‍ അമിതമായ ചൂടോ തണുപ്പോ ഉണ്ടാകുന്നതും പ്രശ്നമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അനിയോജ്യമായ കാലാവസ്ഥയൊരുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.ഭക്ഷണം കഴിച്ച ശേഷം കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തേക്ക് സെക്സിനെപ്പറ്റി ചിന്തിക്കരുത്. ഈ സമയം ദഹനത്തിനായി മാറ്റിവെയ്ക്കുക.

ശ്വാസതടസ്സം, വേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം.

സെക്‌സിലേര്‍പ്പെടുമ്പോള്‍ മാനസികമായ വിഷമതകള്‍ ഉണ്ടാകുകയാണെങ്കില്‍ ഇതിനെ നേരിടാന്‍ കൗണ്‍സിലിംഗിന് പങ്കെടുക്കാവുന്നതാണ്. പങ്കാളിയെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം കാണ്‍സിലിംഗില്‍ ഏര്‍പ്പെടേണ്ടത്.car sex3

പ്രത്യേകിച്ച് യാതൊരു പണിയുമില്ലാതെയിരിക്കുമ്പോള്‍ ഹൃദയം മിനിറ്റില്‍ 70 മുതല്‍ 80 തവണയാണ് മിടിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഇത് 120 മുതല്‍ 160 വരെയായി ഉയരും. അപ്പോള്‍ രക്തം മാത്രമല്ല, ശരീരം തന്നെ ചൂടുപിടിപ്പിക്കുന്ന ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള സ്ഥിതി എന്തായിരിക്കും?ഇന്നത്തെ മധ്യവയസ്‌കന്മാരെ ഏറെ ചിന്തിപ്പിക്കുന്ന ഒരു വിഷയമാണിത്. പലപ്പോഴും ഹൃദ്രോഗമോ അതിനെ കുറിച്ചുള്ള പേടിയോ പുരുഷന്മാരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നുണ്ട്.
99 ശതമാനം കേസുകളിലും പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നതാണ് സത്യം. പക്ഷേ, താഴെ പറയുന്ന ഘടകങ്ങള്‍ കൂടി പരിഗണിക്കുന്നത് നല്ലതാണ്.
1 അടുത്ത് പരിചയമുള്ള പങ്കാളിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് യാതൊരു വിധ റിസ്‌കും ഉണ്ടാക്കുന്നില്ല.
2 സാധാരണ സെക്‌സിലേര്‍പ്പെടുന്ന സ്ഥലത്തിനു പകരം തീര്‍ത്തും പുതിയ സ്ഥലമാണെങ്കില്‍ ചെറിതായൊന്ന് പേടിക്കണം.
3 സാധാരണ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു പകരം പുതിയ പൊസിഷനുകളോ വന്യമായ ലൈംഗിക ഭ്രാന്തോ കാണിക്കരുത് . മരിച്ചവരുടെ ശരാശരി നോക്കുകയാണെങ്കില്‍ അത് ഒരു ശതമാനത്തില്‍ താഴെയാണ്. എന്തിനേറെ ‘ഹാര്‍ട്ട് അറ്റാക്ക്’ കഴിഞ്ഞ് പത്തുദിവസത്തിനുശേഷം പങ്കാളിയുമായി ബന്ധപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു. മറ്റൊരു കാര്യം കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ ലൈംഗിക ഉത്തേജന ഔഷധങ്ങള്‍ ഉപയോഗിക്കാന്‍ തുനിയരുത്

Top