ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ സെക്‌സ് ചാറ്റ്; പ്രലോഭിപ്പിക്കുന്ന മെസേജുകള്‍ പണവും നഷ്ടപ്പെടുത്തുന്നു

തൃശ്ശൂര്‍: ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ സെക്‌സ് ചാറ്റും. സ്‌പോര്‍ട്‌സ്, സിനിമ, ഭാവി എന്നീ സേവനങ്ങള്‍ക്കിടയിലാണ് സെക്‌സ് ചാറ്റും കയറി വരുന്നത്. ഇത്തരം മെസേജുകള്‍ അറിയാതെ സ്വീകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടവും വരുന്നു. ഒരു മേസേജിനു പ്രതികരിച്ചാല്‍ 30 രൂപമുതല്‍ 150 രൂപവരെ പോകുന്നുണ്ടെന്നാണ് ചിലരുടെ പരാതി.

പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള മെസേജുകളാണ് ബിഎസ്എന്‍എല്‍ വഴി കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ലഭിക്കുന്നത്. ‘ഞാന്‍ ഫ്രീ ആണ്. എന്നെവിളിക്കു’ എന്ന രീതിയിലുള്ള മെസേജുകളാണ് അധികവും. വയസ്സും കാണാന്‍ സുന്ദരിയാണ് എന്നതും ചിലതില്‍ ചേര്‍ത്തിട്ടുണ്ടാകും. ഇത്തരം നിയമവിരുദ്ധത തടയാനുള്ള മാര്‍ഗം ബിഎസ്എന്‍എല്‍ സ്വീകരിക്കുന്നുമില്ല. മറ്റു മൊബൈല്‍ സര്‍വീസുകളിലും ഇത്തരം പ്രവണതകള്‍ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോണ്‍ നമ്പറിലേക്കു വിളിക്കാന്‍ ആവശ്യപ്പെടുന്നതിനുപുറമേ ലൈവ് ചാറ്റുകളിലേക്കു ക്ഷണിക്കുന്ന മേസേജുകളും വരുന്നുണ്ട്. സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നകാലത്ത് ഇത്തരം രീതികളിലേക്ക് ആളുകളെ വലിച്ചിഴക്കുന്നതാണിവ. ഇത്തരം മെസേജുകള്‍ റിജക്റ്റ് ചെയ്യുമ്പോഴാണ് ചിലപ്പോഴെങ്കിലും പണം പോകുന്നത്.

ബിഎസ്എന്‍എല്ലിനുമാത്രം ഇത്തരം അറുപതിലധികം സേവനദാതാക്കളാണ് ഉള്ളത്. വലിയ നിബന്ധനകളോടെയാണ് ഇത്തരം സേവനദാതാക്കള്‍ക്ക് ബി.എസ്.എന്‍.എല്‍ അംഗീകാരം നല്‍കുന്നത്. കമ്പനി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്തവയായിരിക്കണം. വാര്‍ഷിക വിറ്റുവരവ് ഒരുകോടിരൂപയുണ്ടായിരിക്കണം. എന്നിങ്ങനെ പോകുന്നു നിബന്ധനകള്‍. പക്ഷേ, ഇത്തരം മേസേജുകള്‍ വരുന്നത് നിയന്ത്രിക്കാന്‍ ബി.എസ്.എന്‍.എല്ലിനു സാധിക്കുന്നുമില്ല.

ഇത്തരം അനാവശ്യ സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള വഴി ബിഎസ്എന്‍എല്‍ തന്നെ പറഞ്ഞു തരുന്നുണ്ട്. 1909 നമ്പറിലേക്ക് START 0 എന്നു മെസേജ് ചെയ്താല്‍ മാത്രം മതി. ഇതിന്റെ കണ്‍ഫര്‍മേഷന്‍ മേസേജിന് യെസ് എന്ന മറുപടിയും നല്‍കണം. ഡിഎന്‍ഡി അധവാ ഡു നോട്ട് ഡിസ്റ്റര്‍ബ് എന്ന സംവിധാനത്തിലേക്കാണ് ഈ മെസേജുകള്‍ പോകുന്നത്.

ഉപഭോക്താക്കളില്‍ ചെറിയ വിഭാഗം മാത്രമാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നതെന്ന് ബിഎസ്എന്‍എല്‍. അധികൃതര്‍ പറയുന്നു. ഉപഭോക്താവ് അറിയാതെ ചില സേവനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയുമുണ്ട്. അപൂര്‍വമായെങ്കിലും ഇതിന്റെ പണം ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കേണ്ടിയും വരാറുണ്ട്.

Top