
കൊല്ലം : പെണ്‍വാണിഭസംഘത്തില്‍പ്പെട്ട ഏഴുപേരെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കടപ്പാക്കടയ്ക്കു സമീപമുള്ള വീട്ടില്‍നിന്നാണ് നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘത്തെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. സംസ്ഥാനത്തുടനീളം റാക്കറ്റുള്ള കണ്ണികളാണെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്തുവരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Tags: sex workers