ലേഡി സെക്‌സ് ബൊമ്മകളുടെ ഇറക്കുമതിയും സെക്‌സ് കളിപ്പാട്ടങ്ങളുടെ ഉപയോഗവും ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു.ലൈംഗികാസ്വാദനത്തിനുളള കൃത്രിമ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകളുടെ വരെ വിപണി ഇന്ത്യയില്‍ അതിവേഗം വളരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഈ രംഗത്ത് മാത്രമായി പ്രവര്‍ത്തിക്കുന്ന നാലിലധികം ഒാണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുണ്ട്. മെച്ചപ്പെട്ട സ്വകാര്യതയാണ് ഇവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് ലൈംഗികോപകരണങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം ചൈനയാണ്. മനുഷ്യന്‍ കൃത്രിമ ലൈംഗികോപകരണങ്ങള്‍ എന്നു മുതലാണ് ഉപയോഗിക്കാന്‍ തുടങ്ങിയെന്നതിന് കൃത്യമായ വിവരമൊന്നുമില്ല. ഭാരതത്തില്‍ മാത്രമല്ല പ്രാചീന റോമാ സാമ്രാജ്യത്തില്‍ വരെ ആരാധനയ്ക്കും മറ്റും ലിംഗരൂപങ്ങള്‍ ഉപയോഗിച്ചിരുന്നു. ഭാരതീയ സംസ്കാരത്തിലും കൃത്രിമ ലൈംഗികോപകരണങ്ങള്‍ അന്യമല്ല.
സെക്‌സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലൈംഗിക കളിപ്പാട്ടങ്ങളുടെ ഇന്ത്യയിലെ ആവശ്യക്കാര്‍ ഏറുന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു മടങ്ങ് വര്‍ദ്ധിച്ചതായുമാണ് ചെന്നൈ അടിസ്ഥാനമാക്കിയ കണക്കുകള്‍ വച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തമിഴ്‌നാട്ടിലാണ് സെക്‌സ് കളിപ്പാട്ടങ്ങളുടെ ആവശ്യക്കാര്‍ കൂടുതല്‍. ദിവസവും ലൈംഗിക കളിപ്പാട്ടങ്ങളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായും ഇക്കാര്യത്തില്‍ ചെന്നൈ എയര്‍പോര്‍ക്ക് കസ്റ്റംസ് ലണ്ടനും ഹോങ്കോംഗും സിംഗപ്പൂരും ചൈനയുമൊക്കെ പോലെ പരിശോധിക്കേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം പാവകളുടെ പാഴ്‌സലുകള്‍ ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ ആണ് എത്തുന്നത്.
കഴിഞ്ഞ വര്‍ഷം 342 പാഴ്‌സലുകളാണ് കൈമാറിയതെന്നും പറയുന്നു. വര്‍ഷം തോറും ഈ കണക്ക് കൂടുകയാണ്. 201516 സാമ്പത്തിക വര്‍ഷത്തില്‍ 238 പാഴ്‌സലുകളാണ് വന്നത്. 201415 ല്‍ അതിന്റെ എണ്ണം 169 ആയിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടി. 300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. മംഗലാപുരം എയര്‍പോര്‍ട്ട് വഴ്ി ഇവ വ്യാപകമായി കേരളത്തിലും എത്തുന്നുണ്ട്. ആദ്യത്തെ പണം മുടക്ക് മാത്രം മതിയെന്നതിനാല്‍ ബൊമ്മകളോട് താത്പര്യം കാണിക്കുന്നവര്‍ കൂടുതലാണ്. പിന്നെ ഇത് പരീക്ഷിക്കാനെത്തുന്നവരും നിരവധിയത്രെ.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും മദ്ധ്യവയസ്‌ക്കന്മാര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരെ സ്ത്രീകള്‍ തുടങ്ങിവയരാണ് ഇറക്കുമതി ചെയ്യുന്നത്. പകുതിയും വരുന്നത് വേലക്കാരുടെയും ്രൈഡവര്‍മാരുടെയുമൊക്കെ പേരിലാണ്. സെക്‌സ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിയമവിരുദ്ധമാണ്. 1964 ജനുവരി 18 ന് പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം അശ്ലീല പുസ്തകങ്ങള്‍, പേപ്പറുകള്‍, ഡ്രോയിംഗുകള്‍, പെയ്ന്റിംഗ്, പ്രതീകാത്മക ചിത്രങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. സെക്‌സ് കളിപ്പാട്ടങ്ങളുടെ പതിവായ ഉപയോഗം ഞരമ്പു സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത് .
കാമസൂത്രത്തിൽ കൃത്രിമലിംഗത്തെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും പരാമർശമുണ്ട്.ലൈംഗികസംതൃപ്തിക്കായി കൃത്രിമമാർഗങ്ങൾ തേടുന്നതിൽ സ്ത്രീപുരുഷഭേദമില്ല. പുരുഷനു മരുന്നുകളോടും മറ്റും താൽപര്യം ഏറിനിൽക്കുമ്പോൾ സെക്സ് ടോയ്കളുടെ ഉപയോഗത്തിൽ മുൻപന്തിയിൽ സ്ത്രീകളാണ്. പലപ്പോഴും ലൈംഗികബന്ധത്തെക്കുറിച്ച് തുറന്ന ചർച്ചകൾ നടക്കാത്തിടത്താണ് ഇങ്ങനെ കളിപ്പാട്ടം കേറി ആളാകുക. ഇന്ത്യയിലെ 60% സ്ത്രീകൾക്കും എല്ലാ ലൈംഗികബന്ധങ്ങളിലും രതിമൂർച്ഛ സംഭവിക്കുന്നില്ല. പലപ്പോഴും സ്ത്രീകൾ പങ്കാളിയെ സന്തോഷിപ്പിക്കാൻ രതിമൂർച്ഛ സംഭവിച്ചതായി അഭിനയിക്കാറുണ്ട്. ഈ അവസ്ഥയിലാണ് ലൈംഗികോപകരണങ്ങള്‍ രംഗം കൈയടക്കുന്നത്. ഇതുപയോഗിക്കുന്ന വിവാഹിതരിൽ 30 ശതമാനവും പങ്കാളിയുടെ സമ്മതത്തോടെ ഉപയോഗിക്കുന്നവരാണെന്നാണ് വിദേശരാജ്യങ്ങളിലെ കണക്കുകൾ.എന്നാൽ ചിലരാകട്ടെ തങ്ങളുടെ ലൈംഗികബന്ധത്തിൽ പുത്തൻ അനുഭൂതികൾ തേടുക എന്ന ലക്ഷ്യം വച്ചാണ് ഉപകരണങ്ങളുടെ സഹായം തേടുന്നത്. കൃത്രിമ ലൈംഗികാവയവങ്ങളല്ല ഇക്കൂട്ടരുടെ താൽപര്യം. കൈകൾ ബന്ധിക്കാനുപയോഗിക്കുന്ന മൃദുവായ കയ്യാമങ്ങൾ, ലൈംഗികബന്ധത്തിനിടയിൽ ഒരാളുടെ കണ്ണ് മൂടിക്കെട്ടാനുപയോഗിക്കുന്ന പാഡ്, കാലുകൾ പൂട്ടി വയ്ക്കാനായി ധരിക്കുന്ന സ്ട്രാപ്പ്, തുടങ്ങി ലൂബ്രിക്കന്റുകളും മസ്സാജിങ് ക്രീമുകളും വരെ ഇവരുടെ കിടപ്പറയിൽ സ്ഥാനം പിടിക്കാറുണ്ട്. ഇരുകൂട്ടർക്കും സമ്മതമാണെങ്കിൽ ഇതുകൊണ്ട് കുഴപ്പങ്ങളൊന്നും വരാനില്ല.