മലയാളി പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം; ഒരു രാത്രിക്ക് 8000 രൂപ

മൈസൂരില്‍ പെണ്‍വാണിഭസംഘം പട്ടാപ്പകലും പ്രവര്‍ത്തിക്കുന്നു. മലയാളി പെണ്‍കുട്ടികളും യുവതികളും അടങ്ങുന്ന സംഘമാണുള്ളത്. മലയാളി പെണ്‍കുട്ടിക്ക് ഒരു രാത്രിക്ക് 8000 രൂപയാണ് കൂലി. മൈസൂര്‍ ബസ് സ്റ്റാന്‍ഡിന് പുറത്തെ ഓട്ടോക്കാര്‍ തന്നെയാണ് ഏജന്റുമാര്‍. ആവശ്യം അറിയിക്കുന്നവരെ സംഘം തന്നെ പത്ത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിക്കും. ഫോണില്‍ ഏജന്റുമാര്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിക്കും. കോളേജ് വിദ്യാര്‍ത്ഥിനികളായ മലയാളികളും സംഘത്തിലുണ്ട്. അഡ്വാന്‍സ് പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ നേരില്‍ കാണിക്കും. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ പണം കുറച്ച് നല്‍കും. യാതൊരു പോലീസ് നടപടിയും ഉണ്ടാകില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്‍കുന്നു. പോലീസ് പ്രദേശത്തെങ്ങും എത്തുന്നില്ലെന്നതും വാസ്തവം.

Top