മുംബൈ : സെക്സ് വർക്ക് കുറ്റകരമല്ല..ഉത്തരവുമായി മുംബൈ കോടതി.ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലെന്ന വിധിയുമായി മുംബൈ സെഷന്‍സ് കോടതി. റെയ്ഡിനിടെ പിടികൂടി ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിായ 34 വയസുകാരിയെ സ്വതന്ത്രയാക്കാന്‍ നിര്‍ദ്ദേശിച്ച് മുംബൈ സെഷൻസ് കോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഈ നീരീക്ഷണം. എന്നാല്‍ പൊതുസ്ഥലത്ത് ഒരാള്‍ ലൈംഗിക തൊഴില്‍ ഏര്‍പ്പെട്ട് മറ്റുള്ളവര്‍ക്ക് ശല്യമാകുമ്പോഴാണ് കുറ്റകരമാകുന്നതെന്നും കോടതി വ്യക്തമാക്കി .
പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവതിയെ ഷെല്‍ട്ടര്‍ ഹോമില്‍ ഒരു വര്‍ഷത്തോളം സംരക്ഷിക്കണമെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് മുംബൈ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുളുന്ദില്‍ നടന്ന റെയ്ഡിലാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ മസഗോണ്‍ കോടതിയില്‍ ഹാജരാക്കി ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.
ഇവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും പിടികൂടിയിരുന്നു. വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം ഇവരെ ഒരു വര്‍ഷത്തേക്ക് അഗതി മന്ദിരത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് യുവതി സെഷന്‍സ് കോടതിയെ സമീപിച്ചത്. ‘പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ മുതിര്‍ന്നയാളാണ്. ഒരു കാരണവുമില്ലാതയൊണ് അദ്ദേഹത്തെ തടവിലാക്കിയതെങ്കില്‍ അവകാശം ഹനിക്കപ്പെടുന്നെന്ന് പറയേണ്ടിവരും. പൊലീസ് റിപ്പോര്‍ട്ടില്‍ എവിടെയും പൊതുസ്ഥലത്ത് ലൈംഗിക തൊഴില്‍ ചെയ്തതായി പറയുന്നില്ല കോടതി പറഞ്ഞു .
അതേസമയം , യുവതിയെ ഇപ്പോള്‍ സ്വതന്ത്രയാക്കിയാല്‍ വീണ്ടും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് കണക്കിലെടുത്തില്ല. ഈ യുവതിക്ക് രണ്ട് മക്കളുണ്ടെന്നും കുട്ടികള്‍ക്ക് ഈ സമയത്ത് അമ്മയെ ആവശ്യമുണ്ട് . ഷെല്‍ട്ടര്‍ ഹോമില്‍ തടവില്‍ വയ്ക്കുന്നത് അവകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി .
അതേസമയം , തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പറഞ്ഞതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. താന്‍ അസാന്‍മാര്‍ഗികമായി ഒന്നും ചെയ്തിട്ടില്ല. ഇന്ത്യന്‍ പൗര എന്ന നിലയില്‍ തനിക്ക് ഈ രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്നും യുവതി കോടതിയില്‍ വാദിച്ചു. ഇരയുടെ പ്രായം എന്നിവ പരിഗണിച്ച് , മാര്‍ച്ച് 15 ലെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയാണെന്നും ഇരയ്ക്ക് സ്വാതന്ത്ര്യം നല്‍കുകയും വേണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.