തൃശൂര്‍: കൊക്കാലയില്‍ പോലീസ് പിടികൂടിയ പെണ്‍വാണിഭ സംഘത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനകളും വീട്ടമ്മമാരും. കഴിഞ്ഞ ദിവസമാണ് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 21 കാരി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ആറ് സ്ത്രീകള്‍ പോലീസ് വലയിലായത്.
പോലീസ് എത്തുന്നതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച നടത്തിപ്പുകാരി വാടാനപ്പള്ളി സ്വദേശിനി കണ്ണോത്തുപറമ്പ് വീട്ടില്‍ സീമ(48)യെ കൊക്കാലെയില്‍നിന്നുമാണ് പോലീസ് പിടികൂടിയത്.
കോട്ടയം സ്വദേശിനി ഷാമീല (27), പറപ്പൂര്‍ സ്വദേശിനി മീര (34), കോലഴി പൂവണി സ്വദേശിനി പ്രവീണ (28), വാടാനപ്പിള്ളി സ്വദേശിനി ഷെഹീന (21), എറണാകുളം സ്വദേശിനി നസീമ (29), കണ്ണൂര്‍ സ്വദേശി മാത്യു (53) എന്നിവരാണു പിടിയിലായത്. റെയ്ഡിനിടെ വീട്ടില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ച മൂന്നു സ്ത്രീകളെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഒരു പുരുഷന്‍ ഓടിരക്ഷപ്പെട്ടു.
മൂന്നാഴ്ച മുമ്പാണു വാടാനപ്പള്ളി സ്വദേശിനി സീമയുടെ നേതൃത്വത്തിലുള്ള സംഘം ടെയ്‌ലറിംഗ് സെന്റര്‍ തുടങ്ങാനെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്തിരുന്നത്. വീട്ടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ വന്നുപോകുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ നിരീക്ഷണമാണു സംഘത്തെ കുടുക്കിയത്.മാസം 50,000 രൂപ വരെ വാടക നല്കുന്ന ഫല്‍റ്റുകളും വീടുകളുമാണു സംഘം പലപ്പോഴും വാടകയ്‌ക്കെടുത്തിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഒരു സ്ഥലത്ത് 25 ദിവസത്തില്‍ കൂടുതല്‍ തങ്ങാറില്ല. വാടകയ്‌ക്കെടുക്കുന്ന വീടിന്റെയും ഫല്‍റ്റിന്റെയും പിറകിലായി രക്ഷപ്പെടാനായി കോണി വയ്ക്കുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.