അമേരിക്കന്‍ നാവിക സേനയിലെ സുന്ദരിയാണ് ഷാനോണ്‍ ഇയര്‍ക്കെ. ലോകത്തിലെ ഏറ്റവും സെക്സിയായ നാവികസേനാംഗമായാണ് ഷാനോണ്‍ അറിയപ്പെടുന്നത്. ഷാനോണ്‍ ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഫോട്ടോ ഷൂട്ടിനായി അല്പവസ്ത്രയാകാനും ഷാനോണ്‍ തയ്യാറായി.
അമേരിക്കന്‍ സേനയുടെ പുതിയ കലണ്ടറിനായാണ് ഷാനോണ്‍ ചൂടന്‍ ഫോട്ടോഷൂട്ട് നടത്തിയത്. കൂറ്റന്‍ മെഷീന് ഗണ്ണുമായി നില്ക്കുന്ന ഷാനോണിന്റെ ഫോട്ടൊകള്‍ വൈറലാകുകയാണ്. ലക്ഷക്കണക്കിന് ആള്ക്കാര് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന സെലിബ്രിറ്റികൂടിയാണ് ഷാനോണ്‍. 19-ാം വയസ്സില്‍ സൈന്യത്തില്‍ പ്രവേശിച്ച ഷാനോണിന് ഇപ്പോള്‍ 29 വയസ്സുണ്ട്.
അമേരിക്കന്‍ സേനയുടെ ഗ്ലാമര്‍ കലണ്ടറാണ് 2019ല്‍ പുറത്തിറങ്ങാന്‍ പോകുന്നത്. സൈന്യത്തിലെ പുരുഷന്മാര് സ്ത്രീകളെ തങ്ങള്‍ക്ക് തുല്യമായി പരിഗണിക്കാറില്ല. അവരെക്കാള്‍ കായികശേഷി കുറഞ്ഞവരായാണ് സ്ത്രീകളെ കാണുന്നത്. അവരുടെ ചിന്ത തെറ്റാണെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് ഷാനോണ്‍ പറയുന്നു.