എല്ലാ ദമ്പതികളുടെയും ആഗ്രഹമാണ് ഒരു കുഞ്ഞ്.ആദ്യത്തെ കൺമണിക്കായി നൈജീരിയക്കാരായ അജിബൊള ടെയിവോയും ഭർത്താവ് അഡബൊയെ ടെയിവോയും കാത്തിരുന്നത് 17 വർഷമാണ്.ഒടുവില്‍ ആശിച്ചു മോഹിച്ച് അജിബൊള പ്രസവിച്ചപ്പോള്‍ വെളിയില്‍വന്നത് ഒന്നല്ല, ആറു കുട്ടികളാണ്.
വിര്‍ജിനിയയിലെ വിസിയു മെഡിക്കല്‍ സെന്ററിലാണ് ഒറ്റയടിക്ക് ആറു കുട്ടികള്‍ക്ക് പിറന്നത്. ആറു കുഞ്ഞുങ്ങളും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഈ മാസം 11നായിരുന്നു ശാസ്ത്രലോകത്തിന് ആഹാളാദം പകര്‍ന്ന ഈ അപൂര്‍വ പ്രസവം.
പ്രസവത്തിലും പ്രകൃതിനിയമങ്ങള്‍ പാലിച്ചു എന്നത് കൗതുകകരം. ആറംഗസംഘത്തില്‍ മൂന്നുവീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണുള്ളത്. കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 8ഒരു കിലോഗ്രാം വരെയാണ് തൂക്കം. നവംബറില്‍ നടത്തിയ അള്‍ട്രാ സൗണ്ട് സ്കാനിങ്ങില്‍ നാലു ഹൃദയമിടിപ്പുകള്‍ തിരിച്ചറിഞ്ഞതോടെ അപൂര്‍വ പ്രസവത്തിനായി ആശുപത്രി ഒരുക്കം തുടങ്ങി. ജനുവരിയില്‍ നടത്തിയ പരിശോധനിയിലാണ് ഡോക്ടര്‍മാര്‍ ആ സത്യം തിരിച്ചറിഞ്ഞത്, വരുന്നത് നാല്‍വര്‍ സംഘമല്ല. ആറു പേരുടെ കുറച്ചു കൂടി വലിയ സംഘമാണ്. രണ്ടു പതിറ്റാണ്ടോളം ഒരു കുഞ്ഞിക്കാലിനായി കാത്തിരുന്ന ദമ്പതികള്‍ക്ക് ഈ വിവരം ഇരട്ടിമധുരമായി. ദൈവം തന്നപ്പോള്‍ വാരിക്കോരി തന്നു എന്ന ആഹ്‌ളാദമായിരുന്നു ഇവര്‍ക്ക്.
പ്രസവത്തീയതി അടുത്തതോടെ ടെൻഷൻ മുഴുവൻ ഡോക്ടർമാർക്കായി. അപൂർവ പ്രസവത്തിനായി 40 അംഗ സംഘത്തെ സജ്ജമാക്കി. അടിയന്തര സാഹചര്യം നേരിടാൻ ഇവർക്ക് പരിശീലനം നൽകി. പ്രസവ തീയതി വരെ കാത്തരിക്കാൻ കഴിയില്ലായിരുന്നു. കുട്ടികളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. എന്തായാലും ഭയന്നതു പോലെ അപകടം ഒന്നും സംഭവിച്ചില്ല. ആറു കുട്ടികളെയും പുറത്തെടുത്തു. കഴിഞ്ഞയാഴ്ച അജിബൊളയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കുട്ടികൾ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. 2013 മാർച്ചിൽ ട്രിനിഡാഡിലാണ് ഇതിനു മുൻപ് ഒറ്റ പ്രസവത്തിൽ ആറു കുട്ടികൾ ജനിച്ചത്. അതിൽ മൂന്നു പേർ മാത്രമാണ് അതിജീവിച്ചത്.