കോഴിക്കോട് :കേരള മന:സാക്ഷിയെ നാണിപ്പിച്ച പീഡന കേസിൽ ഒടുവിൽ പ്രതികൾ അകത്തായി .സ്വന്തം മാതാവ് തന്നെ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്നത് ഞെട്ടിക്കുന്നതാണ് . പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മ അറസ്റ്റില്‍.അമ്മയുടെ ഒത്താശയോടെ പെൺകുട്ടി മുൻപും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് . വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് പൊന്നാനി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നുമറിയാത്ത പോലെയാണ് അമ്മ പോലീസിനോട് പ്രതികരിച്ചത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളിലെ യുവതിയുടെ പ്രതികരണമാണ് അവരെ കുടുക്കിയത്. അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ സംഭവം നടന്ന തിയേറ്റര്‍ ഉടമയുമായി ചര്‍ച്ച നടത്തി.അമ്മയ്ക്കെതിരെയും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോസ്കോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മൊഴി ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.
തൃത്താലയിലെ അറിയപ്പെട്ട വ്യവസായിയാണ് പ്രതി മൊയ്തീന് കുട്ടി. ഇയാള്‍ നടുവിലും പെണ്‍കുട്ടിയും മാതാവും ഇരുവശത്തുമായി തിയേറ്ററില്‍ ഇരിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് കണ്ടിട്ടും അമ്മ ഇടപെടാതിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ സാഹചര്യത്തിലാണ് പോലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തത്. മൊയ്തീന് കുട്ടിയുടെ 10 ക്വാട്ടേഴ്സുകളില്‍ ഒന്നിലാണ് അമ്മയും മകളും താമസിച്ചിരുന്നത്. മൊയ്തീന് കുട്ടിയെ വര്‍ഷങ്ങളായി അറിയാമെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും യുവതി മൊഴി നല്കി.
മൊയ്തീന്‍കുട്ടിയും താനും ഒരുമിച്ചല്ല സിനിമ കാണാന്‍ വന്നതെന്ന് യുവതി പോലീസിന് മൊഴി നല്കി. തിയേറ്ററില്‍ വച്ച് യാദൃശ്ചികമായി കണ്ടതാണ്. മൊയ്തീന് കുട്ടിയെ വര്‍ഷങ്ങളായി അറിയാം. മറ്റു ബന്ധങ്ങളില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതിയുടെ മൊഴിയും വീഡിയോയും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.യുവതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോസ്കോ നിയമ പ്രകാരം തന്നെയാണ് കേസെടുത്തിരിക്കുന്നത്. തിയേറ്റര്‍ സന്ദര്‍ശിച്ച വനിതാ കമ്മീഷന് അധ്യക്ഷ പെണ്‍കുട്ടിയെയും അമ്മയെയും പിന്നീട് കാണുമെന്ന് അറിയിച്ചു. അതേസമയം കേസ് ഒതുക്കാന്‍ പ്രതി ശ്രമിച്ചത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുവതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോസ്കോ നിയമ പ്രകാരം തന്നെയാണ് കേസെടുത്തിരിക്കുന്നത്. തിയേറ്റര്‍ സന്ദര്‍ശിച്ച വനിതാ കമ്മീഷന് അധ്യക്ഷ പെണ്‍കുട്ടിയെയും അമ്മയെയും പിന്നീട് കാണുമെന്ന് അറിയിച്ചു. അതേസമയം കേസ് ഒതുക്കാന്‍ പ്രതി ശ്രമിച്ചത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേസ് ഒതുക്കുന്നതിന് വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മൊയ്തീന് കുട്ടി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവത്രെ. വ്യവസായി ആയിരുന്നത് കൊണ്ടുതന്നെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് ഒതുക്കാനും പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ അകലം പാലിക്കുകയായിരുന്നു.രാഷ്ട്രീയ ബന്ധമുള്ളതിനാല്‍ അറസ്റ്റുണ്ടാകില്ലെന്നാണ് പ്രതി മൊയ്തീന്‍കുട്ടി കരുതിയത്. അഭിഭാഷകനെ കാണാനും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനുമുള്ള നീക്കത്തിനിടെയാണ് പോലീസ് ഷൊര്‍ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് കുറ്റിപ്പുറം സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് പൊന്നാനി സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. പ്രതി ഒടുവില്‍ കുറ്റം സമ്മതിച്ചു.തിയേറ്ററില്‍ രണ്ടു മണിക്കൂറിലധികം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വേളയില്‍ അമ്മയും തൊട്ടടുത്ത സീറ്റിലുണ്ടായിരുന്നു. പെണ്‍കുട്ടയുടെ അമ്മയുമായി മൊയ്തീന്‍കുട്ടിക്ക് നേരത്തെ സൗഹൃദമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മാധ്യമങ്ങള്‍ വീഡിയോ പുറത്തുവിട്ട ഉടനെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തെളിവെടുപ്പിന് ശേഷം അമ്മയെ കോടതിയില്‍ ഹാജരാക്കും. മൊയ്തീന്‍കുട്ടിയെയും പോസ്കോ കോടതിയില്‍ ഹാജരാക്കും. ഇയാളെ വൈദ്യപരിശോധന കഴിഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്പീക്കര്‍ പോലീസിന് നിര്‍ദേശം നല്കി. പരാതി പൂഴ്ത്തിവെയ്ക്കാന്‍ ചങ്ങരംകുളം പോലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്ന് സ്പീക്കര്‍ പ്രതികരിച്ചു.പെണ്‍കുട്ടിയെ പ്രതി മുമ്പും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. ഇതിന് അമ്മയുടെ ഒത്താശയുണ്ടായിരുന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അമ്മയെ കേസില്‍ പ്രതി ചേര്‍ത്തത്. പീഡനം പുറത്തുപറയാന്‍ മടിച്ചത് കുട്ടിയുടെ ഭാവിയെ കരുതിയാണെന്ന ന്യായമാണ് ഇപ്പോള്‍ അമ്മ പറയുന്നത്. കഴിഞ്ഞമാസമാണ് തീയേറ്ററിലെ പീഡനം നടന്നത്.
പീഡന വിവരം തിയേറ്റര്‍ അധികൃതര്‍ ശിശു സംരക്ഷണ സമിതിയെ അറിയിച്ചിരുന്നു. അവര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് വീഡിയോ കൈമാറിയത്. ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്ഐ ബേബിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തല്‍ പൊന്നാനി സിഐയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്കോ നിയമത്തിലെ അതി ഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പത്ത് വയസാണ്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് പോസ്കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്. പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും വന്‍തുക പിഴയും വിധിക്കാന്‍ പര്യാപ്തമായ കുറ്റമാണിത്. പ്രതിക്ക് മാത്രമല്ല, സഹായിക്കുന്നവര്‍, അറിഞ്ഞിട്ടും മൗനംപാലിച്ചവര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍ വരും.
മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കാനാണ് തീരുമാനം. അപ്പോള്‍ കൂടുതല്‍ വിവരം ലഭിക്കുമെന്ന് കരുതുന്നു. അതേസമയം, കേസ് ഒതുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.തിയേറ്റര്‍ ഉടമയുടെ പരാതിയില്‍ നടപടിയെടുത്ത ശിശുസംരക്ഷണ സമിതിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വീഡിയോയില്‍ കൃത്രിമം കാട്ടിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കേസെടുക്കാനാണ് നീക്കമത്രെ. പോലീസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.