കൊച്ചി: എല്ലാം ശരിയാക്കാൻ വന്ന സർക്കാരിന്റെ പോലീസ് പണ ചാക്കുകളെ രക്ഷിക്കാൻ നിയമം അട്ടിമറിക്കുന്നതായി ആരോപണം. തിയേറ്ററിലെ ബാലപീഡകനെ രക്ഷിച്ചെടുക്കാുവാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ശിശുക്ഷേമസമിതി പരാതിപ്പെട്ടു. പ്രതിയായ മൊയ്തീന്‍ കുട്ടിക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് ശിശുക്ഷേമ സമിതിയുടെ ആരോപണം.പോക്‌സോ നിയമത്തിലെ അഞ്ച് (എം) വകുപ്പ് ഒഴിവാക്കുകയും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതു കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും ശിശുക്ഷേമസമിതി വ്യക്തമാക്കി. മൊയ്തീന്‍കുട്ടിക്കെതിരെ അഞ്ച് (എം) വകുപ്പ് ചേര്‍ക്കാത്തതിനെതിരെ പരസ്യമായി ശിശുക്ഷേമ സമിതി രംഗത്തെത്തിയിട്ടുണ്ട്. ഈ വകുപ്പ് ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് വീണ്ടും പൊലീസിനെ സമീപിക്കാന്‍ ശിശുക്ഷേമ സമിതി വ്യക്തമാക്കി.
മൊയ്തീന്‍ കുട്ടിയും ബാലികയുടെ മാതാവും തമ്മില്‍ അടുപ്പത്തിലായത് വളരെ നാളുകള്‍ക്ക് മുമ്പ്. പ്രവാസ ജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയതോടെയാണ് യുവതി മൊയ്തീന്റെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കാനെത്തുന്നത്. ഇങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നതും അടുക്കുന്നതും.തന്നെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവര്‍ പറയുന്ന കാരണം തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിക്കുകയും ചെയ്തു.കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ കുട്ടിയെ മുന്‍പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പിടിയിലായ വ്യവസായി മൊയ്തീന്‍കുട്ടിയുടെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയത്. കുട്ടിയുടെ മാതാവ് ഇതിന് സമ്മതം നല്‍കിയെന്നും പ്രതി മൊഴി നല്‍കി. അറസ്റ്റിലായ മൊയ്തീന്‍കുട്ടിയും മാതാവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു.
ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയും മാതാവും. കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് കുട്ടിയെ തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്കിടയിലാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കണ്ടത്.പ്രതിയുമായി കുട്ടിയുടെ മാതാവിനുണ്ടായിരുന്ന അടുപ്പം മൂലം ദീര്‍ഘനാളായി കുടുംബത്തില്‍ പ്രശ്നങ്ങളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാവുമായി ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് മൊയ്തീന്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത്.
സിസിടിവി ദൃശ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതി മൗനമായിരുന്നെന്നും പൊലീസ് പറയുന്നു. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തതായി സൂചനയുണ്ട്. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. രണ്ടുപേരും അവസാനം കുറ്റം സമ്മതിച്ചതായി ഡി.വൈ.എസ്.പി ഷാജി വര്‍ഗീസ് വ്യക്തമാക്കി.