പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണം സര്‍ക്കാര്‍ വകുപ്പുകള്‍ മുക്കി,കേസ് ഒത്തുതീര്‍പ്പാക്കിയത് നാലര കോടിക്ക്,ഇടനിലക്കാരന്‍ തലസ്ഥാനത്തെ പ്രമുഖ ആശ്രമത്തിലെ സ്വാമി.

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെതിരായ ലൈംഗിക പീഡന പരാതി സര്‍ക്കാര്‍ മുക്കി.കോടികള്‍ കൊടുത്ത് മണിക്കൂറുകള്‍ക്കകം പരാതി ഒതുക്കി തീര്‍ത്തതായാണ് സൂചന.സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്യസംസ്ഥാനക്കാരിയായ യുവതിയാണ് പീഡനം നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.തന്നെ ഏതാനും മാസങ്ങളായി ഈ ഉന്നതന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി സര്‍ക്കാര്‍ വകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു.പരാതി ആദ്യം മണത്തറിഞ്ഞ മന്ത്രിസഭയിലെ പ്രമുഖന്‍ തന്നെ ആഭ്യന്തരവകുപ്പില്‍ ഇടപെട്ട് ഒതുക്കല്‍ ആരംഭിച്ചെന്നാണ് സൂചന.പിന്നീട് തലസ്ഥാനത്തെ ഒരു പ്രമുഖ ആശ്രമത്തിലെ സ്വാമി ഇടപെട്ടാണ് കേസ് യുവതിയുമായി ഒത്തുതീര്‍പ്പാക്കിയതെന്നാണ് പറയപ്പെടുന്നത്.നാലര കോടി രൂപക്കാണത്രെ ഒത്തുതീര്‍പ്പ്.ഇടനിലക്കാരനും ആവശ്യത്തിന് പണം ലഭിച്ചെന്നാണ് സൂചന.SWAMI-SEX-RACKET-news

എന്തായാലും യുവതിയെ കേരളത്തില്‍ നിന്നും മാറ്റിയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.സംസ്ഥാനത്തെ പ്രമുഖമായ പദവി അലങ്കരിക്കുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ കേരളത്തെ പിടിച്ചു കുലുക്കിയ അഴിമതിയാരോപണങ്ങളിലും കുറ്റാരോപിതനായിട്ടുണ്ട്.സര്‍ക്കാരില്‍ നല്ല പിടിപാടുള്ള ഇദ്ദേഹത്തിന്റെ പവര്‍ ഒന്നു കൊണ്ട് മാത്രമാണ് കേസ് ഇത്രയും പെട്ടന്ന് ഒത്തുതീര്‍പ്പിലേക്ക് എത്താന്‍ കാരണമായതെന്നും സൂചനയുണ്ട്.എന്നാല്‍ ഇത്രയും പെട്ടന്ന് ഇതിന് വേണ്ട പണം ആരു നല്‍കി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.സര്‍ക്കാരുമായി ബന്ധമുള്ള ഒരു വ്യവസായിയുടെ പേരും കേസ് ഒത്തുതീര്‍പ്പില്‍ പറഞ്ഞുകേള്‍ക്കുന്നൂണ്ട്.എന്തായാലും വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.കോടികൾ കൊടുത്ത് പീഡനക്കേസിൽ നിന്നും രക്ഷപെടുത്താൻ സഹായിച്ച വിവാദ സ്വാമിക്ക് എതിരെയും ഞെട്ടിക്കുന്ന പീഡന കേസുകൾ നിലവിൽ ഉണ്ടെന്നും അവ ഉടൻ പുറത്ത് വരുമെന്നും സൂചനയുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top