സദാചാര ഗുണ്ടായിസം; 13 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ യുവാവിനേയും പെണ്‍സുഹൃത്തുക്കളേയും മര്‍ദ്ദിച്ച സംഭവത്തില്‍ പതിമൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടികളോട് സംസാരിച്ചതിന് പുറത്തു നിന്നെത്തിയ യുവാവിനെ എസ്എഫ്ഐ സംഘം മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി.

മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളേജ് യൂണിയന്‍ സെക്രട്ടറിയടക്കം 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജ് ക്യാംപസില്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരില്‍ കണ്ടലറിയുന്ന ഏതാനും എസ്എഫ്ഐ പ്രവര്‍ത്തകരടക്കം പത്തോളം പേരടങ്ങുന്ന എസ്എഫ്ഐ സംഘം മര്‍ദ്ദിച്ചുവെന്നായിരുന്ന പരാതി. എന്നാല്‍ കോളേജ് പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണമെന്നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ വിശദീകരണം. പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിന് എസ്എഫ്ഐയും പ്രിന്‍സിപ്പലിനും കന്റോണ്‍മെന്റ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജില്‍ പരിപാടി കാണെനെത്തിയ ജിജീഷ്, യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികളായ ജാനകി, സൂര്യഗായത്രി എന്നിവരെയാണ് എസ്എഫ്ആക്കാര്‍ മര്‍ദ്ദിച്ചത് ഒരുമിച്ചിരുന്ന ജിജീഷിനെ ‘നിനക്ക് പെണ്‍കുട്ടികളുടെ ഒപ്പമല്ലാതെ ഇരിക്കാന്‍ പറ്റില്ലേ’ എന്നു ചോദിച്ചാണ് പത്തോളം പേരടങ്ങുന്ന എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതെന്നും ജിജീഷ് പറയുന്നു.മര്‍ദ്ദിക്കുന്നതില്‍ എതിര്‍പ്പുമായെത്തിയതില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളേയും എസ്എഫ്ഐ സംഘം മര്‍ദ്ദിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളെ പുറത്താക്കി ഗേറ്റ് പൂട്ടിയിട്ട് ജിജീഷിനെ മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടികളിലൊരാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Top