
മണ്ഡല മകരവിളക്ക് കാലത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം സജ്ജമായി. കേരള പൊലീസിന്റെ sabarimalaq.com എന്ന പോര്‍ട്ടലിലാണ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ടിക്കറ്റില്‍ പത്തുപേര്‍ക്ക് വരെ ദര്‍ശനം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ശബരിമല ദര്‍ശനത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. തീര്‍ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു.
Tags: shabharimala pilgrims