മല ചവിട്ടാൻ കണ്ണൂർകാരികൾ എത്തുന്നത്  പുരുഷ വേഷത്തിൽ;പമ്പയിൽ യുവതികളേ തടയാൻ ചാവേറുകൾ രംഗത്ത്

കണ്ണൂരിൽ നിന്നും സി.പി.എം ആസൂത്രണം ചെയ്യുന്ന ഒരു കൂട്ടം സ്ത്രീകൾ മല ചവിട്ടാൻ എത്തും എന്നും അവർ മലയിൽ പോയിരിക്കും എന്നും പ്രചരണം .  കണ്ണൂരിൽ നിന്നും വരുന്ന സ്ത്രീകൾ വേഷം മാറിയോ, പുരുഷ വേഷത്തിലോ ആകും എത്തുക എന്നും അങ്ങിനെ വന്നാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെന്നും വിലയിരുത്തുന്നു.

ഇടത് കേന്ദ്രങ്ങൾ ചില പദ്ധതികൾ പ്ലാൻ ചെയ്യുന്നതായി സമരക്കാർ തന്നെയാണ്‌ പറയുന്നത്. സി.പി.ഐ.എം ആയതിനാൽ അപ്രതീക്ഷിത നീക്കങ്ങൾക്ക് വരെ സാധ്യതയുള്ളതായും കണക്ക് കൂട്ടുന്നു. എന്നാൽ സമരക്കാരുടെ പദ്ധതികളും രഹസ്യമാണ്‌. തിരഞ്ഞെടുത്ത ചാവേറുകൾ വരെ ഇതിനായി നിലക്കലും, പമ്പയിലും തയ്യാറായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതായത് ജീവ ത്യാഗം ചെയ്യാൻ ഭക്തർ സംഘടനാ നേതാക്കളേ വിവരം അറിയിച്ചിട്ടുണ്ട്. അക്രമം ആയിരിക്കില്ല. തടയുന്നതിൽ പരാജയം ഉണ്ടായാൽ ജീവൻ ത്യജിക്കും എന്നാണ്‌ റിപോർട്ടുകൾ. പമ്പയിൽ നിന്നും സ്ത്രീകൾ കടക്കാൻ ശ്രമിച്ചാൽ ചാവേറുകളായി ചില പ്രവർത്തകരേ ആർ.എസ്.എസ് സജ്ജമാക്കിയതായി വിവരം ഉണ്ട്. ജീവൻ കൊടുത്തും യുവതികളേ തടയുകയാണ്‌ ലക്ഷ്യം.

പമ്പയിലേക്കും നിലക്കലിലേക്കും കൂടുതൽ സമരക്കാർ ഇന്ന് രാത്രിയോടെ എത്തും. സമരക്കാരുടെ നീക്കങ്ങൾ എല്ലാം പരമ രഹസ്യമാണ്‌. കണ്ണൂരിൽ നിന്നും സി.പി.എം ആസൂത്രണം ചെയ്യുന്ന ഒരു കൂട്ടം സ്ത്രീകൾ മല ചവിട്ടാൻ എത്തും എന്നും അവർ മലയിൽ പോയിരിക്കും എന്നും പ്രചരണം . പമ്പ കഴിഞ്ഞാൽ പിന്നെ യുവതികളേ തടയാനാകില്ല. കാരണം യുവതികളേ തടയാൻ സ്ത്രീകൾ തന്നെ വേണം.

അവരുടെ ശരീരത്ത് പുരുഷ ഭക്തർ തറ്റയുന്നതിന്റെ ഭാഗമായി പോലും കൈ വയ്ച്ചാൽ അന്ന് ഈ സമരം പൊളിയും. കൈവയ്ക്കുന്ന എല്ലാവരും മാസങ്ങൾ ജയിലും ആകും. എന്തായാലും യുവതികൾ മല ചവിട്ടാൻ ഏതോ കേന്ദ്രത്തിൽ വൻ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. തടയാൻ അരയും തലയും മുറുക്കി നിലയ്ക്കൽ മുതൽ സമരക്കാരും. ഇവർക്കിടയിൽ തല്ലാനും തലോടാനും ആകാതെ പോലീസ് വല്ലാത്ത ഒരു അവസ്ഥയിലും ശബരിമല വിഷയം യുവതികളേ തടഞ്ഞുകൊണ്ട് പുതിയ സമര മുഖം തുടങ്ങി.

പമ്പയിലേക്ക് കടക്കാൻ ശ്രമിച്ച യുവതികളേയും മാധ്യമ പ്രവർത്തകയേയും സ്ത്രീകൾ തടഞ്ഞു. ഏത് കോടതി പറഞ്ഞാലും ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന് അയ്യപ്പനായി യുദ്ധ സന്നദ്ധരായ സ്ത്രീകൾ വിളിച്ചു പറയുകയും ആക്രോശം മുഴക്കുകയും ചെയ്തു. അങ്ങിനെ സമരം പ്രത്യക്ഷ   നടപ്പായി തുടങ്ങി. എത്തുന്ന വാഹനങ്ങൾ എല്ലാം തടയുന്നു. ഡിക്കി വരെ അരിച്ചുപിറുക്കി യുവതികൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നു. നിലക്കൽ മുതൽ നില്ക്കുന്ന അയ്യപ്പന്റെ ഈ സേന പറയുന്നത് അയ്യപ്പനായു യുദ്ധ സന്നദ്ധരായ പോരാളികളാണ്‌ ഞങ്ങൾ എന്നാണ്‌. കോടതി വിധി നടപ്പാക്കാൻ ആരു വന്നാലും അവരേ തടയുമെന്നും സ്ത്രീകൾ പറയുന്നു.

നിലക്കലും, പമ്പയിലേക്കുള്ള വഴിയിലും എല്ലാം സ്ത്രീകൾ രാ പകൽ കാവലാണ്‌. പോലീസ് എല്ലായിടത്തും ഉണ്ടേലും തികഞ്ഞ മൗനത്തിലാണ്‌. പ്രതിഷേധത്തിൽ ഒന്നും പോലീസ് ഇടപെടുന്നില്ല. തികഞ്ഞ സംയമനം പാലിക്കുകയാണ്‌ പോലീസ്. വനിതാ മാധ്യമ പ്രവർത്തകരേ പോലും നിലക്കലിനു അപ്പുറത്തേക്ക് കടത്തി വിടുന്നില്ല. നിലക്കലിൽ നിന്നും ആരേലും സംഘമായി കറ്റക്കുവാൻ ശ്രമിച്ചാൽ വലിയ സംഘർഷം തന്നെ ഉണ്ടാകും.

ആ നിലക്കാണ്‌ അവിടെ ജനങ്ങൾ തമ്പടിച്ചിരിക്കുന്നത്. സർക്കാരിനു കോടതി വിധി മറികടക്കാൻ പറ്റുന്നില്ലേൽ ഞങ്ങൾ ആ പണി ചെയ്യാം എന്ന് പറഞ്ഞ് അയ്യപ്പനായി നൂറുകണക്കിന്‌ സ്ത്രീകൾ നിയമം തന്നെ കൈയ്യിൽ എടുത്തിരിക്കുന്നു. പന്തൽ കെട്ടി ഭക്ഷണം പാചകം ചെയ്ത് ദിന രാത്രങ്ങൾ സ്ത്രീകൾ അയ്യപ്പനായി യുദ്ധത്തിനായി ഇറങ്ങിയിരിക്കുന്നു. മറ്റൊന്ന് സ്ത്രീകൾക്ക് പിന്നിൽ നൂറുകണക്കിന്‌ പുരുഷന്മാരും ഉണ്ട്. കാര്യങ്ങൾ എല്ലാം സ്ത്രീകളേ മുന്നിൽ നിർത്തി പുരുഷന്മാരാണ്‌ ചെയ്യിക്കുന്നത്.

രണ്ടു ദിവസം മുന്‍പ് ഒരു വനിതാ മാധ്യമപ്രവര്‍ത്തക ഇത്തരത്തില്‍ അതിക്രമിച്ച കയറാന്‍ ശ്രമിച്ചുവെന്നും അതിനാലാണ് വിശ്വാസികള്‍ രോഷാകുലരാകുന്നതെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഹൈക്കോടതി വിധിപ്രകാരം നട അടച്ചിരിക്കുന്ന ഈ സമയത്ത് അവിടേയ്ക്ക് ഒരു ഭക്തരെയും കടത്തി വിടില്ല. നാളെ നട തുറന്ന ശേഷം ഇത്തരത്തില്‍ യുവതികള്‍ ആരെങ്കിലും എത്തിയാല്‍ നെഞ്ചുവിരിച്ച് അവിടെ കിടക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.

Top