പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ആല്‍മരത്തിന് തീപിടിച്ചു. രാവിലെ 11.30നാണ് സംഭവം. ആഴിയില്‍ നിന്ന് ആലിലേക്ക് തീ പടരുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സ് തീ കെടുത്തി. തീര്‍ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞു. തീ കെടുത്തിയ ശേഷം തീര്‍ഥാടകരെ കയറ്റി തുടങ്ങി.

Top