സ്ത്രീകള്‍ എത്തിയാല്‍ പ്രസാദം നല്‍കുമെന്ന് മാളികപ്പുറം മേല്‍ശാന്തി

സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അവരെ അവഗണിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി. സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനുവദിച്ച് സ്ത്രീകള്‍ എത്തിയാല്‍ പൂജകള്‍ കൃത്യമായി നടത്തി അവര്‍ക്ക് പ്രസാദം നല്‍കുമെന്നും മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു. സന്തോഷകരമായാണ് എല്ലാ മാസവും കാര്യങ്ങള്‍ നടക്കാറുള്ളത്.

ഇത്തവണയും ശബരിമല ശാന്തമാണ്. എന്നാല്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നും. ആചാരങ്ങള്‍ ലംഘിക്കപ്പെടുമല്ലോ എന്ന വിഷമത്തോട് കൂടിയാണ് നട തുറക്കുന്നത്. ആചാരങ്ങള്‍ ഒരു ദിവസം കൊണ്ട് തെറ്റുമെന്നും അദ്ദേഹം പറയുന്നു. വസ്ത്രം മാറ്റുന്നത് പോലെ എളുപ്പമല്ല ആചാരം മാറ്റുന്നത്. എന്നാല്‍ സ്ത്രീകളെ വിലക്കണമെന്ന് പറയില്ല. നാല്പത്തൊന്ന് ദിവസത്തെ വൃതം എന്നത് മാറ്റുമോ എന്നും അറിയേണ്ടിയിരിക്കുന്നു. ആരോടും മുഖം തിരിക്കില്ല, ആരോടും ദേഷ്യവും അമര്‍ഷവും കാണിക്കില്ല. തന്ത്രിയുടെയും ദേവസ്വം ബോര്‍ഡും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സാധാരണ രീതിയില്‍ പൂജകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top