
ശബരിമലയിലേ മുഖ്യ പ്രസാദമായ അരവണ വില്പ്പന ഇക്കുറി താറുമാറാകും. അരവണയുടെ കണ്ടെയ്നർ വിതരണത്തിൽ നിന്നു കരാറുകാരൻ പിന്മാറി. ഇതോടെ ദേവസ്വം ബോർഡ് ശരിക്കും വെട്ടിലായി. കണ്ടെയ്നർ ഇല്ലെങ്കിൽ അരവണ എങ്ങിനെ നല്കും എന്നതാണ് ഇപ്പോൾ പ്രധാന ചോദ്യം. അടച്ചുറപ്പുള്ള രീതിയിൽ നല്കാനാവില്ല എന്ന് ഉറപ്പ്. ഇതോടെ അരവണയുടെ വില്പനയും വിതരണവും നിലക്കുമോ എന്നും ആശങ്ക വന്നു.
വിതരണത്തിനു കരാർ ഏറ്റെടുത്തിരുന്ന കൊല്ലത്തെ ശ്രീവിഘ്നേശ്വര പായ്ക്ക്സ് പിൻമാറിയതിനെ തുടർന്നു ഉണ്ടായ ബുദ്ധിമുട്ടും മറ്റും ചില്ലറയല്ല. മാത്രമല്ല ഇതു മൂലം ദേവസ്വത്തിനു ഉണ്ടാകുന്നത് കോടാനു കോടികളുടെ നഷ്ടവും. എവിടെ തൊട്ടാലും ദേവസ്വത്തിനു ഇക്കുറി കോടികളുടെ നഷ്ടമാണ്. അത്രമാത്രം ശകുന പിഴയും, അസ്വഭാവികതകളും ആണ് ഉണ്ടാകുന്നത്. ബോർഡ് ടെൻഡർ ക്ഷണിച്ചതു കഴിഞ്ഞ ജൂലൈയിലാണ്. ഒരു കണ്ടെയ്നറിന് 4.40 രൂപ വച്ച് 1.8 കോടി കണ്ടെയ്നറുകൾ വിതരണം ചെയ്യുന്നതിനു ശ്രീവിഘ്നേശ്വരയ്ക്കു കരാർ നൽകി. എന്നാൽ ബോർഡിന്റെ ഉത്തരവു ലഭിച്ചത് ഈ മാസം 8നാണെന്നു കരാറുകാർ പറയുന്നു.വിജ്ഞാപന പ്രകാരം ഒക്ടോബർ 31 നകം 50% കണ്ടെയ്നറുകൾ കൈമാറണമായിരുന്നു. ശേഷിക്കുന്നവ വരുന്ന 30നും. 8നു കിട്ടിയ ഉത്തരവു പ്രകാരം ഈ മാസം 20 ന് 20 ലക്ഷം കണ്ടെയ്നറുകൾ നൽകണമെന്നും ആവശ്യപ്പെടുന്നു.
കൂടാതെ കരുതൽ നിക്ഷേപമായി ഒരു കോടി രൂപ അടയ്ക്കണമെന്നും. നിക്ഷേപത്തുക കുറയ്ക്കണമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ കണ്ടെയ്നറുകൾ നൽകാനാവില്ലെന്നും കമ്പനി ബോർഡിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബാക്കിവന്ന 80 ലക്ഷം കണ്ടെയ്നറുകളിലാണു നിലവിൽ അരവണ നൽകുന്നത്. പുതുതായി കണ്ടെയ്നറുകൾ എത്തുന്നില്ലെങ്കിൽ അരവണ വിതരണം മുടങ്ങും എന്നുറപ്പ്. അങ്ങിനെ വരുന്ന സാഹചര്യം ദേവസ്വം ബോർഡിനു ചിന്തിക്കാൻ പോലും കഴിയില്ല. മുഖ്യ വരുമാനം ആയിരുന്നു ഇത്. രണ്ട് മാർഗം ആണുള്ളത്. അരവണ ഭക്തർ കൊണ്ടുവരുന്ന പാത്രങ്ങളിൽ സൗജന്യമായി നല്കുക. ദേവസ്വം ഡിസ് പോസിബിൾ പാത്രങ്ങളിൽ ചെറിയ അളവിൽ നല്കുക. ഇതിനു രണ്ടിനും കഴിയുന്നില്ലെങ്കിൽ ഭക്തരുടെ കൈകളിൽ പ്രസാദമായി ചെറിയ അളവിൽ അരവണ സൗജന്യമായി നല്കുക.
വില്പനക്കായി നല്കുവാൻ നല്ല പാക്കിങ്ങും, മറ്റും ആവശ്യമാണ്. എന്തായാലും ഇക്കുറി ഒട്ടും നല്ല രീതിയിൽ അല്ല കാര്യങ്ങൾ പോകുന്നത്. അരവണ കണ്ടൈനർ മുടങ്ങുന്നത് യുവതീ പ്രവേശവ വിഷയവുമായി ഒരു ബന്ധവും ഇല്ലാ എങ്കിലും പ്രതിസന്ധികൾ നാനാ ഭഗത്ത് നിന്നും ക്ഷേത്ര ചൈതന്യത്തേ വേട്റ്റയാടുന്ന കാഴ്ച്ച കാണുകയാണ്.