ബിന്ദുവിന്റെ അടുത്ത ദൗത്യം കിഡ്‌നി ദാനം ചെയ്യുക എന്നത്

ശബരിമലയില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച വിവാദ നായിക ബിന്ദു അമ്മിണിയുടെ അടുത്ത ലക്ഷ്യം കിഡ്‌നി ദാനം ചെയ്യുക എന്നതാണ്. ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം സുഹൃത്തിന് വൃക്ക ദാനം ചെയ്യാനായി ആശുപത്രിയില്‍ പോകാനാണ് ബിന്ദു ലക്ഷ്യമിട്ടിരുന്നതെന്ന് ബിന്ദുവിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമവേള ഇന്ത്യന്‍ ഭരണഘടന തര്‍ജമ ചെയ്യാന്‍ വിനിയോഗിക്കാനും അഡ്വ. ബിന്ദു അമ്മിണിയ്ക്ക് ഉദ്ദേശമുണ്ട്. ശബരിമല ദര്‍ശനത്തേത്തുടര്‍ന്ന് സംഘ്പരിവാര്‍ സംസ്ഥാനത്തൊട്ടാകെ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ കിഡ്നി ദാനം ചെയ്യാന്‍ ബിന്ദു കാത്തിരിക്കുകയാണെന്നും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടി.

Top