
സിനിമയുടെ ഷൂട്ടിങ്ങിനിടെ തലനാരിയയ്ക്ക് അപകടത്തില്‍ നിന്നും ഷാരൂഖ് ഖാന്‍ രക്ഷപ്പെട്ടു. ഷാരൂഖിനെ നായകനാക്കി ആനന്ദ് എല്‍.റായ് ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം നടന്നത്. സീലിങ്ങിന്റെ ഒരു ഭാഗം അടര്‍ന്നുവീഴുകയായിരുന്നു.
പരുക്കുകളൊന്നും കൂടാതെ ഷാരൂഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു ചിലര്‍ക്ക് ചെറിയ പരുക്കുകള്‍ പറ്റിയതായി റിപ്പോര്‍ട്ടുണ്ട്.സംഭവത്തെക്കുറിച്ച് സംവിധായകന്‍ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ചെറിയൊരു അപകടമായിരുന്നെന്നും ആര്‍ക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കുളളനായിട്ടാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുഷ്‌ക ശര്‍മ, കത്രീന കെയ്ഫ് എന്നിവരാണ് നായികമാര്‍.
ഷാരൂഖ് ചിത്രത്തിനിടെ അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. ഡർ, റാ വൺ, ചെന്നൈ എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുളള സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളിൽ ഷാരൂഖിനു പരുക്കേറ്റിട്ടുണ്ട്.