മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ഒന്നാം പ്രതി. കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പെടെ മൂന്നു പേരെ കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി ഒരു ദിവസത്തേക്ക് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ വിട്ടു. നിര്‍ണായക വകുപ്പുകളാണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചാലും ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടുമെന്നാണ് സൂചന.എന്നാല്‍ എത്ര കാലം കസ്റ്റഡിയില്‍ തുടരേണ്ടി വരുമെന്നതും വ്യക്തമല്ല. അതേസമയം ആര്യന്റെ അറസ്റ്റില്‍ പിന്നില്‍ ഒരാള്‍ക്കും വഴങ്ങാത്ത ഒരു ഉദ്യോഗസ്ഥന്റെ ധീരമായ ഇടപെടല്‍ കൂടിയുണ്ടെന്ന് എന്‍സിബി പറയുന്നു. മുമ്പ് പലതവണ ബോളിവുഡ് വിറപ്പിച്ച ഉദ്യോഗസ്ഥന് കൂടിയാണ് അദ്ദേഹം.
രണ്ട് ദിവസത്തെ കസ്റ്റഡിയാണ് എൻസിബി ആവശ്യപ്പെട്ടത്. ആര്യൻ ഖാനെ കൂടാതെ അർബാസ് സേത്ത് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവരാണ് കേസിലെ പ്രതികൾ. ഞായറാഴ്ച രാവിലെയാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യൻ ഉൾപ്പെടെ ഏഴു പേരെ പോ ലീസ് അറസ്റ്റ് ചെയ്തത്. കപ്പലിൽനിന്ന് 13 ഗ്രാം കൊക്കെയിൻ, അഞ്ച് ഗ്രാം എംഡി, 21 ഗ്രാം ചരസ്, 1,33,000 രൂപ എന്നിവ പിടിച്ചെടുത്തെന്ന് എൻസിബി പറയുന്നു.
അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. മുംബൈ കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഇതിനു പിന്നിലെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ആര്യന് ഖാനെ കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്മ ക്കളും കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇവർ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം.
ആര്യന് ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതായിരുന്നു. മുംബൈ തീരത്തിന് സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന ക പ്പലിലാണ് റേവ് പാര്‍ട്ടി സംഘടിച്ചത്. റേവ് പാര്‍ട്ടിയുടെ സംഘാടകരെയും ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എഫ്ടിവി ഇന്ത്യയുടെ മാനേജിംഗ് ഡയറ ക്ടറായ കാഷിഫ് ഖാന്റെ മേല്‍നോട്ടത്തിലാണ് കപ്പലില്‍ റേവ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഷാറൂഖ് ഖാന്റെ മകനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കൂടുതല്‍ കുറ്റങ്ങള്‍. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് കേസ്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എന്‍.സി.ബി. അറിയിച്ചു. വാട്സാപ്പ് ചാറ്റ് പരിശോധിച്ചപ്പോൾ ഇവർക്ക് ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് എന്‍.സി.ബി കോടതിയിൽ അറിയിച്ചു.
ആര്യനെ ഒക്ടോബര്‍ നാല് വരെയാണ് മുംബൈ കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മറ്റ് രണ്ട് പേരും കസ്റ്റഡിയിലാണ്. രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്നാണ് എന്‍സിബി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. ഒരു ദിവസത്തെ കസ്റ്റഡി നല്‍കണമെന്നും, എന്നാല്‍ റെഗുലര്‍ കോടതിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാവൂ എന്നും ആര്യന് വേണ്ടി ഹാജരായ സതീഷ് മാനേഷിന്‍ഡെ പറഞ്ഞു. ആര്യനെ ഇവന്റിന്റെ സംഘാടകരാണ് വിളിച്ചത്. അതുകൊണ്ട് ജാമ്യം കിട്ടുന്ന വകുപ്പാണ്. ആര്യന്റെ കെവശം ടിക്കറ്റോ ബോര്‍ഡിംഗ് പാസോ ഇല്ല. അതുകൊണ്ട് ക്ഷണിതാവായിട്ടാണ് എത്തിയതെന്ന് ഉറപ്പാണെന്നും മാനെഷിന്‍ഡെ പറഞ്ഞു. ആര്യന്റെ ബാഗില്‍ നിന്ന് എന്‍സിബി യാതൊന്നും കണ്ടെത്തിയിട്ടില്ല. വെറും ഫോണ്‍ ചാറ്റ് ഉപയോഗിച്ച് മാത്രമാണ് ആര്യനെ അറസ്റ്റ് ചെയ്തത്. യാതൊന്നും അദ്ദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ല.
ഈ അവസരത്തില്‍ എങ്ങനെ രണ്ട് ദിവസം റിമാന്‍ഡ് നല്‍കാനാവും. തുടര്‍ന്ന് ഒക്ടോബര്‍ നാല് വരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി. കേസില്‍ ഒന്നാം പ്രതിയാണ് ആര്യന്. കൂടുതല്‍ കുറ്റങ്ങളും ആര്യനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ്. ലഹരി ഉപയോഗിക്കുകയും വാങ്ങുകയും വില്‍ക്കുകയും ചെയ്തതിനാണ് കേസ്. 1.33 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരി സംഘങ്ങളുമായും ആര്യന് ബന്ധമുണ്ട്. നാല് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 20 ബിപ്രകാരം മയക്കുമരുന്ന് കൈവശം വെക്കുന്നത് കുറ്റകരമാണ്. പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. ചെറിയ അളവിലാണ് കൈവശം വെച്ചതെങ്കില്‍ ആറ് മാസം വരെയുള്ള തടവാണ് ലഭിക്കുക. പതിനായിരം രൂപ പിഴയും ലഭിക്കും. സെക്ഷന്‍ 27, സെക്ഷന്‍ 35 എന്നീ നാര്‍ക്കോട്ടിക്സ് വിഭാഗത്തിലെ വകുപ്പുകളാണ് ചുമത്തിയത്. ആറ് മാസം വരെ തടവും പ്പം പിഴയും എല്ലാ വകുപ്പിലുമുണ്ട്. എന്നാല്‍ ആര്യന്റെ അഭിഭാഷകന് വാദിച്ചത് പോലെയാണെങ്കില്‍ പ്രതിക്കൂട്ടിലാവാന്‍ പോകുന്നത് എന്‍സിബിയാണ്. തെളിവ് ലഭിക്കാതെ എന്തിന് അറസ്റ്റ് ചെയ്തെന്ന് വിശദീകരിക്കേണ്ടി വരും.