പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ സ്റ്റേഷനില്‍ നിന്നും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതായി ആരോപണം. തൃശ്ശൂരില്‍ മാര്‍ച്ച് നാലിന് നടന്ന പ്രണയ വിവാഹത്തിലെ വധു ഷഹനയെയാണ് ബന്ധുക്കള്‍ സ്റ്റേഷന് വളഞ്ഞ് കടത്തിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഷഹനയുമായെത്തിയ ഭര്‍ത്താവ് പ്രണവിന്റെ ബന്ധുക്കള്‍ തിരികെ പോയി. വാഹനാപകടത്തില്‍ അരയ്ക്ക് കീഴ്പ്പോട്ട് പൂര്‍ണ്ണമായും തളര്‍ന്നു പോയ പ്രണവിന്റെ കൈ പിടിച്ച് ഷഹന എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യമുള്ള സംഭവമായിരുന്നു.