താരപുത്രൻമാരായ ദുൽഖറും പ്രണവും ചെന്നൈയിൽ. എത്തിയത് പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗിന്

യു​വ​താ​ര​ങ്ങ​ളാ​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​യും​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഷൂ​ട്ടിം​ഗ് ​ചെ​ന്നൈ​യി​ൽ.​ ​ദു​ൽ​ഖ​റി​നെ​ ​നാ​യ​ക​നാ​ക്കി​ ​കോ​റി​യോ​ഗ്രാ​ഫ​ർ​ ​ബൃ​ന്ദ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​മി​ഴ് ​ചി​ത്രം​ ​ഹേ​ സി​നാ​മി​ക​യു​ടെ​യും​ പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹൃ​ദ​യ​ത്തി​ന്റെ​യും​ ​ഷൂ​ട്ടിം​ഗാ​ണ് ​ചെ​ന്നൈ​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.റി​ല​യ​ൻ​സ് ​ഗ്രൂ​പ്പി​ന്റെ​ ​ജി​യോ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഹേ​സി​നാ​മി​ക​യി​ൽ​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ളും​ ​അ​തി​ഥി​ ​റാ​വു​ ​ഹൈ​ദ​രി​യു​മാ​ണ് ​നാ​യി​ക​മാ​ർ.

മെ​രി​ലാ​ൻ​ഡ് ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യം​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഹൃ​ദ​യ​ത്തി​ൽ​ ​പ്ര​ണ​വി​ന്റെ​ ​നാ​യി​ക​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നാ​ണ്.​ ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ ​പ്രി​യ​ദ​ർ​ശ​ൻ​ ​-​മോ​ഹ​ൻ​ലാ​ൽ​ ​ടീ​മി​ന്റെ​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ലും​ ​ക​ല്യാ​ണി​യാ​ണ് ​പ്ര​ണ​വി​ന്റെ​ ​നാ​യി​ക. ഹൃദയം പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചി​ത്രമാണ്. ഹേ സി​നാമിക ദുൽഖർ നായകനാകുന്ന നാലാമത്തെ തമി​ഴ് ചി​ത്രവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരപുത്രന് ലഭിച്ചത്. അതിഥി താരമായി മോഹന്‍ലാലായിത്തന്നെ അച്ഛനെത്തിയതും പ്രണവിന് ഗുണകരമായിരുന്നു. തനിക്കൊപ്പമായി മകനേയും ചേര്‍ത്തുനിര്‍ത്തി തന്നിലൂടെ മകനെ പരിചയപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍. ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പ്രണവ് ഭാവിയില്‍ നായകനായെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

തങ്ങളുടെ സിനിമാചിത്രീകരണത്തിനായി ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ് പ്രണവും ദുല്‍ഖറും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. മെരിലാന്‍ഡ് സിനിമയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കോറിയോഗ്രാഫറായ ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് ദുല്‍ഖര്‍ ചെന്നൈയില്‍ എത്തിയത്.

ഹേ സിനാമിക എന്ന് പേരിട്ട സിനിമയുടെ പൂജ ചടങ്ങ് നടന്നത് അടുത്തിടെയായിരുന്നു. കാജല്‍ അഗര്‍വാളും അതിഥി റാവുവുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ് ഇത്. മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷാഭേദമന്യേ മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇതിനകം തന്നെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നതെന്ന ചോദ്യമാണ് ദുല്‍ഖറിനോട് ആരാധകര്‍ ചോദിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നുള്ള മറുപടിയാണ് താരപുത്രന്‍ നല്‍കാറുള്ളത്. പ്രണവും ദുല്‍ഖറും ഒരുമിച്ചുള്ള സിനിമ എന്നാണെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു.

Top