നാല് വര്‍ഷം കൊണ്ട് മലയാള സിനിമയെ കീഴടക്കി ദുല്‍ഖര്‍ സല്‍മ്മാന്‍; ഏട്ട് സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ 18 സിനിമകള്‍; ചാര്‍ളിയിലൂടെ താര സിംഹാസനത്തിലേക്ക്

തിരുവനന്തപുരം: അഭിനയ മികവിന്റെ പുരസ്‌ക്കാര പട്ടികയില്‍ പ്രേക്ഷകരുടെ മനസില്‍ നേരത്തെ തന്നെ ഇടം പിടിച്ച ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കഴിവുതെളിയിച്ച് മുന്നേറുമ്പോള്‍ മലയാള സിനിമാ ലോകം ഈ യുവതാരത്തെ നമിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ സ്ഥാനം പിടിച്ച മമ്മൂട്ടിയെയും പിന്നിലാക്കിയാണ് ദുല്‍ഖര്‍സല്‍മാന്‍ എന്ന യുവതാരം വെള്ളിത്തിരയിലെ താര സിംഹാസനത്തിലേക്ക് ചുവട് വയ്ക്കുന്നത്. പുതുമുഖ താരങ്ങളെ അണിനിരത്തി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ദുല്‍ഖര്‍ ഏറ്റവും ഒടുവില്‍ ചാര്‍ലിയെന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ തന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചു കഴിഞ്ഞു.

 

നാല് വര്‍ഷം പിന്നിട്ട സിനിമാ യാത്രയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ദുല്‍ഖറിന് അഭിമാനിക്കാന്‍ ഒരുപാടുണ്ട്.എട്ട് സൂപ്പര്‍ഹിറ്റ് സിനിമകളും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളും അടക്കം 18 സിനിമകളില്‍ ദുല്‍ഖര്‍ സാന്നിധ്യം അറിയിച്ചു. ഇതില്‍ 14ലും മുഴുനീള കഥാപാത്രങ്ങളായിരുന്നു. ഇതില്‍ ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി മാറിയ ചാര്‍ലിയും ബാംഗ്ലൂര്‍ ഡേയ്‌സും ഉള്‍പ്പെടുന്നു. ഇത് കൂടാതെ ആറോളം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി മാറി. തെന്നിന്ത്യയില്‍ വന്‍വിജയമായ ഒ കെ കണ്‍മണിയിലൂടെ തമിഴകത്തിന്റെയും ഹീറോയായി ദുല്‍ഖര്‍ മാറി.
മെഗാതാരമായ പിതാവ് മമ്മൂട്ടി ചിത്രങ്ങളേക്കാള്‍ വിശ്വാസ്യതയുണ്ടാക്കാന്‍ ഈ നാല് വര്‍ഷത്തെ കാലയളവില്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മെഗാ സ്റ്റാറിന്റെ മകനായാതിനാല്‍ ഒരു വന്‍ എന്‍ട്രിക്ക് തന്നെ ദുല്‍ഖറിന് അവസരം ഉണ്ടായിരുന്നു. എന്നാല്‍, ആ അങ്ങനെ പിതിവിന്റെ ചിറകില്‍ ഒതുങ്ങുന്ന നടനായി അറിയപ്പെടാന്‍ ദുല്‍ഖര്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ അണിനിരന്ന സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചത്. ഇത് സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. മികച്ച വിജയം നേടിയ ഈ ചിത്രം നാല് വര്‍ഷത്തെ അഭിനയ ജീവിതത്തിലെ മികച്ച സിനിമയായി തന്നെ നില്‍ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്‌സ്, ഞാന്‍, ഓക്കെ കണ്‍മണി, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് ദുല്‍ഖറിന്റേത്. ഹാസ്യവും വൈകാരിക മുഹൂര്‍ത്തവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ചാര്‍ലിയിലൂടെ ദുല്‍ഖര്‍ തെളിയിച്ചു.

Top