മോദിയിൽ വിശ്വാസം കൂടി!ഷഹീൻബാഗിലെ മുസ്‌ലിം സഹോദരങ്ങൾ ബിജെപിയിൽ ചേർന്നു.

ന്യൂഡൽഹി:ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഭ കൂടുന്നു കോൺഗ്രസ് തകരുന്നതിനനുസരിച്ച് മോഡിയിലുള്ള എല്ലാ ജനവിഭാഗങ്ങളുടെവയും വിശ്വാസം കൂടുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിൽ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്ന ഡൽഹിയിലെ ഷഹീൻബാഗിൽ താമസിക്കുന്ന മുസ്‌ലിം വിഭാഗത്തിലുള്ള നിരവധിപേർ ബിജെപിയിൽ ചേർന്നതായി പാർട്ടിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ്. ഞായറാഴ്ച, ബിജെപിയുടെ ഡൽഹിഘടകത്തിലെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം. ‍ഡൽഹിയുടെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും പങ്കെടുത്തു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഷഹ്‌സാദ് അലിയാണ് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖൻ . ഡല്‍ഹി ബി.ജെ.പി. ബിജെപിക്കാന്‍ തങ്ങളുടെ ശത്രുക്കളാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. .

‘മുസ്‌ലിം സഹോദരങ്ങൾ ബിജെപിയിൽ ചേരുന്നതിന്റെ ആവേശം എല്ലാ മതത്തിലുമുള്ള ആളുകൾക്കും മോദി സർക്കാരിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുന്നു. സാമൂഹ്യ പ്രവർത്തകൻ ഷഹസാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ. മെഹ്‌രീൻ, ആം ആദ്മി മുൻ പ്രവർത്തകൻ തബസ് ഹുസൈൻ എന്നിവർക്കൊപ്പം നിരവധി മുസ്‌ലിം സഹോദരീസഹോദരന്മാരും ബിജെപിയിൽ ചേർന്നു.’ – ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


‘കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നിരവധി പാർട്ടികൾ ബിജെപി മുസ്‌ലിങ്ങളുടെ ശത്രുവാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. ബിജെപി ശത്രുവാണോ മിത്രമാണോ എന്നറിയുന്നതിന് നിങ്ങൾ ബിജെപിയിലേക്ക് തന്നെ വരണം. പാർട്ടി നേതാക്കളിൽ നിന്ന് ഞങ്ങൾക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. മറ്റേതൊരു പാർട്ടി പ്രവർത്തകനെയും പോലെ അവരോടൊപ്പം പ്രവർത്തിക്കാനാണ് ശ്രമം.’ – ഡൽഹി രാഷ്ട്രീയ ഉലമ കൗൺസിൽ മുൻ സെക്രട്ടറി കൂടിയായിരുന്ന ഷഹസാദ് അലി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവർ പാർട്ടിയിൽ ചേരുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്ന് ഉള്ളത് മിഥ്യാധാരണയാണെന്ന് ബിജെപി നേതാവ് നിഗത് അബ്ബാസ് പറഞ്ഞു. പാർട്ടിയിൽ ചേർന്നവർ ഷഹീൻബാഗ് പ്രദേശത്തെ താമസക്കാരാണെന്നും അവർ വ്യക്തമാക്കി. ബിജെപി സർക്കാരിന്റെ പൊതുക്ഷേമ പദ്ധതികൾ ഏതെങ്കിലും മതത്തിലോ ജാതിയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ല, മറിച്ച് എല്ലാവർക്കും തുല്യ ആനുകൂല്യങ്ങൾ നൽകുന്നതാണെന്ന് ആദേഷ് ഗുപ്ത പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ബിജെപി ഒരിക്കലും ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. എന്നാൽ മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തുകയും വിദ്യാഭ്യാസം, തൊഴിൽ, വികസനം എന്നിവ നഷ്ടപ്പെടുത്തുകയും വോട്ട് ബാങ്കായി ഉപയോഗിക്കുകയും ചെയ്ത ചില പാർട്ടികളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top