സർക്കാർ പ്രതിസന്ധിയിൽ !! സുപ്രീംകോടതിയിലെ ഹർജി പിൻവലിക്കണമെന്ന് ഗവർണർ.ചീഫ് സെക്രട്ടറി നേരിൽക്കണ്ടിട്ടും ഫലമില്ല: വിശദീകരണം തൃപ്തികരമല്ല.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കൊമ്പുകോർത്ത് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം വിഫലമായി. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചതില്‍ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ എത്തി നേരിട്ട് വിശദീകരണം നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ വീണ്ടും വിമര്‍ശിച്ചത്.

ചീഫ് സെക്രട്ടറി എത്തി നല്‍കിയ വിശദീകരണം എന്തെന്ന് തനിക്ക് പറയാനാകില്ല, പക്ഷേ സുപ്രീം കോടതിയെ സമീപിക്കും മുന്‍പ് ഗവര്‍ണറെ അറിയിക്കണം എന്നതാണ് ഭരണഘടനപരമായ ചട്ടം. അതു ലംഘിച്ച ശേഷം എന്തു വിശദീകരണം നല്‍കിയാലും അതു തന്നെ തൃപ്തനാക്കില്ല. സര്‍ക്കാരുമായി വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. ഗവര്‍ണര്‍ എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ടു കേരളത്തില്‍ ഒരു ഭരണഘടന ലംഘനത്തിനും താന്‍ അനുവദിക്കില്ല. സുപ്രീം കോടതിയെ സമീപിച്ചതു തന്നെ നിയമപരമായി തെറ്റാണ്. സംസ്ഥാനത്തെ ഒരു രീതിയിലും ബാധിക്കാത്ത വിഷയമാണ് പൗരത്വ പ്രശ്‌നം. നിയമപരമായി തെറ്റായ കാര്യം സര്‍ക്കാര്‍ പിന്‍വലിക്കണോ വേണ്ടയോ എന്നു സര്‍ക്കാരിനു തീരുമാനിക്കാം. പക്ഷേ,താന്‍ ഭരണഘടനപരമായ ചട്ടലംഘനം മാത്രമേ ചൂണ്ടിക്കാട്ടൂ. നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളിലും സംസ്ഥാനത്തെ ബാാധിക്കാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. പ്രമേയം പാസാക്കിയതിലൂടെ അതും ലംഘിച്ചെന്നും ഗവര്‍ണര്‍. നിയമത്തിനെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയതിന്റെ സാഹചര്യം വിശദീകരിക്കാൻ ചീഫ്സെക്രട്ടറി ടോം ജോസിനെ ദൂതനായി അയച്ചെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് ഗവർണർ തള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർക്കാരിന്റെ വിശദീകരണം ബോധിപ്പിക്കാൻ ഇന്നലെ രാവിലെയാണ് രാജ്ഭവനിൽ ചീഫ്സെക്രട്ടറി എത്തിയത്. എന്നാൽ വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും മുമ്പ് വിമാനത്താവളത്തിൽ വാർത്താലേഖകരെ കണ്ട ഗവർണർ, ചീഫ്സെക്രട്ടറിയുടെ വിശദീകരണം തള്ളി. നിയമലംഘനം നടത്താൻ സർക്കാരിനെ അനുവദിക്കില്ല. തന്നെ അറിയിക്കാതെ പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയിൽ പോയത് നിയമവിരുദ്ധമാണെന്നും ഹർജി പിൻവലിക്കുകയാണ് പരിഹാരമെന്നും അദ്ദേഹം തീർത്തുപറഞ്ഞു.അടുത്ത നടപടി എന്താകുമെന്ന് ചോദിച്ചപ്പോൾ, അതിപ്പോൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി.

നയപ്രഖ്യാപനത്തോടെ 30ന് നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള നിർദ്ദേശം മന്ത്രിസഭായോഗം ചർച്ചചെയ്ത ദിവസം തന്നെ പോര് മുറുക്കി ഗവർണർ രംഗത്തെത്തിയതും സർക്കാരിനെ വിഷമവൃത്തത്തിലാക്കി.അവഗണിച്ചതല്ല: സർക്കാർകേന്ദ്രസർക്കാരിന്റെ ഒട്ടേറെ നടപടികൾക്കെതിരെ മുമ്പും സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജികൾ നൽകിയിട്ടുണ്ടെന്നും പലപ്പോഴും ഗവർണറെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നുമായിരുന്നു ചീഫ്സെക്രട്ടറി വിശദീകരിച്ചത്. ഗവർണറെ അവഗണിക്കാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ല. പൗരത്വഭേദഗതി നിയമത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. സർക്കാർ കോടതിയിൽ പോകണമെന്ന് പ്രതിപക്ഷമടക്കം ആവശ്യപ്പെടുകയും നിയമസഭ പ്രമേയം പാസാക്കുകയും ചെയ്ത കാര്യവും ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടി. ഗവർണറുടെ അധികാരങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം പഠിക്കാനായിരുന്നു അതിന് ഗവർണറുടെ ഉപദേശം. കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു.

ഗവർണറുടെ വാദങ്ങൾ: പൗരത്വഭേദഗതി നിയമത്തിനെതിരായ നിയമസഭാ പ്രമേയം സംസ്ഥാന നിയമസഭ തന്നെ പാസാക്കിയ നിയമങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു വിഷയവും നിയമസഭ ചർച്ച ചെയ്യാൻ പാടില്ല. ജനാധിപത്യത്തിൽ വ്യക്തിസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് തരുന്നുണ്ട്. ഇത് നിയമങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ല.കേന്ദ്രം പാസാക്കിയ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ പോകുന്നതിന് ഗവർണറുടെ അനുമതി വാങ്ങിയിരിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 166ൽ മൂന്നാം വകുപ്പിൽ കൃത്യമായി പറയുന്നുണ്ട്. എന്നെ അറിയിച്ചാൽ മതിയെന്ന വാദഗതി മുഖവിലയ്ക്കെടുത്താലും അതുമുണ്ടായിട്ടില്ല. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും കൈക്കൊള്ളുന്ന നടപടി മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിച്ചിരിക്കണം. ഈ അഭിപ്രായവ്യത്യാസം വ്യക്തിപരമല്ല. ഇതിൽ ഈഗോ ക്ലാഷിന്റെ പ്രശ്നമില്ല.യെച്ചൂരിക്ക് പരിഹാസംഗവർണർ പദവി തന്നെ എടുത്തുകളയേണ്ടതാണെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിമർശനത്തെ ഗവർണർ പരിഹസിച്ചു.’ ‘നിർഭാഗ്യവശാൽ ഇപ്പോൾ അതവർക്ക് സാധിക്കാവുന്ന സ്ഥിതിയില്ല. അനുകൂല ജനവിധി നേടിയ ശേഷം ഭരണഘടന മാറ്റിയെഴുതി ആ തീരുമാനമെടുക്കാം.’ – അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വിമർശിച്ചപ്പോഴും തന്റെ നിലപാടിൽ തെറ്റ് കണ്ടെത്താൻ യെച്ചൂരിക്ക് കഴിഞ്ഞില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

Top