വിദ്യയുടെ സ്‌റ്റൈല്‍  പോര; ഒന്നു മാറ്റി പിടിക്കൂ; ഉപദേശവുമായി ഷാഹിദിന്‍റെ ഭാര്യ 

ഇന്ത്യന്‍ ഫാഷനിലേക്ക് സാരിയെ വീണ്ടും എത്തിച്ച ബോളിവുഡ് സുന്ദരിയാണ് വിദ്യാ ബാലന്‍. അവാര്‍ഡ് നിശകളാകട്ടെ, ടെലിവിഷന്‍ ഷോകളാകട്ടെ സാരിയില്‍ അല്ലാതെ വിദ്യയെ കാണാറില്ല. ശരീരഭാരം വര്‍ധിച്ച സമയത്താണ് സാരി തന്റെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി വിദ്യ തിരഞ്ഞെടുക്കുന്നത്. കാഞ്ചീപുരവും ഹാന്‍ഡ്‌ലൂമും ഉള്‍പ്പടെയുളള വിവിധ സാരികളില്‍ ട്രഡീഷണല്‍ ആഭരണങ്ങളണിഞ്ഞ് ഇന്ത്യന്‍ ഫാഷന്റെ ഈറ്റില്ലമായ മുംബൈയില്‍ വിദ്യ കൈയടി നേടി. എന്നാല്‍ വിദ്യയുടെ സ്‌റ്റൈല്‍ അത്ര പോരെന്നാണ് ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുതിന്റെ അഭിപ്രായം. വിദ്യ സ്‌റ്റൈലിസ്റ്റിനെ ഒന്ന് മാറ്റി പരീക്ഷിക്കുന്നത് നന്നായിരിക്കുമെന്നും അവര്‍ പറയുന്നു. നേഹ ധൂപിയ അവതാരകയായെത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ് മിറയുടെ അഭിപ്രായ പ്രകടനം. ബോളിവുഡില്‍ സ്‌റ്റൈലിസ്റ്റിനെ മാറ്റേണ്ട ഒരു സെലിബ്രിറ്റിയുടെ ചൂണ്ടിക്കാണിക്കാമോ എന്ന നേഹയുടെ ചോദ്യത്തിനാണ് വിദ്യയുടെ പേര് മിറ പറഞ്ഞത്. മിറയുടെ ഉപദേശം വിദ്യ ചെവി കൊള്ളുമോ എന്ന് കാത്തിരുന്നു കാണാം.

Top