കെ പി യോഹന്നാന്റെ അനുയായി! മുഖ്യമന്ത്രിയും കോടിയേരിയുമായി അടുത്ത ബന്ധമുള്ളയാളാണ് താന്‍ എന്നും പറഞ്ഞു ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം മൂന്ന് മണിക്ക് പുറത്ത് വിടും: സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: കെ പി യോഹന്നാന്റെ അനുയായി! മുഖ്യമന്ത്രിയും കോടിയേരിയുമായി അടുത്ത ബന്ധമുള്ളയാളാണ് താന്‍ എന്നും പറഞ്ഞു ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം മൂന്ന് മണിക്ക് പുറത്ത് വിടുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇന്ന് മൂന്ന് മണിക്ക് തെളിവ് പുറത്ത് വിടുമെന്നാണ് സ്വപ്‌ന സുരേഷ് അറിയിച്ചിരിക്കുന്നത്. ഇന്നലെ താന്‍ ആരോപിച്ച എല്ലാ കാര്യങ്ങളും ശബ്ദരേഖയിലുണ്ടെന്ന് സ്വപ്‌ന സുരേഷും പാലക്കാട് വെച്ച് ശബ്ദ രേഖ പുറത്തുവിടുമെന്ന് സ്വപ്‌നയുടെ അഭിഭാഷകനും വ്യക്തമാക്കി.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചന ആരോപിച്ച് കെടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഷാജ് കിരണിനെതിരായ ആരോപണം ഉന്നയിച്ചത്. രഹസ്യമൊഴി പിന്‍വലിക്കാന്‍ വ്യാഴാഴ്ച്ച രാവിലെ 10 മണിവരെ സമയം നല്‍കുമെന്നും പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഷാജ് കിരണ്‍ അന്ത്യശാസന നല്‍കിയെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ള താന്‍ കെ പി യോഹന്നാന്റെ അനുയായി ആണെന്നും ഷാജ് കിരണ്‍ സ്വയം പരിചയപ്പെടുത്തിയെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നുണ്ട്.ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷാജ് കിരണ്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അമ്പത് ദിവസത്തിനടുപ്പ് പരിചയമുള്ള സ്വപ്‌ന സുരേഷ് തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു ഷാജ് കിരണിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുമായോ മറ്റ് രാഷ്ട്രീയക്കാരുമായോ അടുത്ത ബന്ധം പുലര്‍ത്തുന്നയാളല്ല താന്‍, ഒരു സുഹൃത്തെന്ന നിലയില്‍ സ്വപ്‌നയ്ക്ക് വരാനിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷാജ് വിശദീകരിച്ചു.എന്തിരുന്നാലും സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് സ്വപ്‌നക്കെതിരെ ചുമത്തിയത് എന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയത്.

Top