കടകംപള്ളി വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ഹോട്ടലിലേക്ക് ക്ഷണിച്ചു!തോമസ് ഐസക് തന്നെ മൂന്നാറിൽ കൊണ്ടുപോകാമെന്ന് പറഞ്ഞു. ശ്രീരാമകൃഷ്ണൻ ‘ഐ ലവ് യു അയച്ചു..സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണം

കൊച്ചി: സിപിഎം നേതാക്കളായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്ക‍ര്‍ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വപ്ന രംഗത്തെത്തിയത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി. പി ശ്രീരാമാകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്ക്ക് വരാനാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സ്വപ്നയുടെ പ്രതികരണം.

സ്വപ്ന സുരേഷിന്റെ വാക്കുകൾ ഇങ്ങനെ- കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ എല്ലാം ലൈംഗികമായി ഫ്രസ്ട്രേറ്റഡ് ആണ്. ശ്രീരാമകൃഷ്ണൻ കോളേജ് കുട്ടികളെ പോലെയാണ് പെരുമാറിയിരുന്നത്. അനാവശ്യമായി സന്ദേശമയക്കുക, ഐലവ് യു മെസേജിടുക, വീട്ടിലേക്ക് വിളിക്കുക, മുറിയിലേക്ക് വിളിക്കുക എന്നതൊക്കെയായിരുന്നു ചെയ്തിരുന്നത്. ശിവശങ്കർ സാറിനോട് ഞാനിക്കാര്യം പറഞ്ഞിരുന്നു.

ഞാൻ എന്റെ ഭർത്താവിനേയും ശിവശങ്കർ സാറിനേയും കൂട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക ഭവനത്തിൽ പോയിരുന്നു. അവിടെ വെച്ച് അദ്ദേഹം മദ്യം കഴിച്ചു, പാട്ട് പാടി, കോളേജ് കുട്ടികളെ പോലെ വളരെ ബാലിശമായാണ് പെരുമാറിയത്. ഞാൻ ഇതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. എങ്ങനെയാണ് തന്നോട് മോശമായി പെരുമാറുന്നതെന്ന് ഞാൻ ചോദിച്ചു, സൗഹൃദത്തിന്റെ അർത്ഥം അറിയുമോയെന്നും ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗഹൃദം എന്ന് പറഞ്ഞാൽ നമ്മുക്ക് സ്ത്രീക്കും പുരുഷനുമെല്ലാം ഒരുമിച്ചിരുന്ന് മദ്യപിക്കാനാകും. ഞാൻ മദ്യകുപ്പി പിടിച്ച് ശിവശങ്കറിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പുസ്തകത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ അത്രയും അടുപ്പത്തിലായിരുന്നുവെന്ന് കാണിക്കാൻ വേണ്ടിയാണ് ഞാൻ ആ ചിത്രങ്ങൾ പങ്കിട്ടത്. ശ്രീരാമകൃഷ്ന്റെ വീട്ടിലും തിരിച്ചും ഞങ്ങൾ പോകുകയും മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ സൗഹൃദമായി എന്തുകൊണ്ട് കണ്ടൂട? അപ്പോഴേക്കും അദ്ദേഹം ഔദ്യോഗിക വസതിയിൽ ഒറ്റയ്ക്ക് വരുമോയെന്നൊക്കെ ചോദിച്ച് സന്ദേശമയക്കുകയാണ്. വളരെ ചീപ്പായിട്ടാണ് സംസാരിച്ചത്’.

തോമസ് ഐസക് സാറിന്റെ അടുത്തേക്ക് എന്റെ മുൻ ഭർത്താവിന്റെ ഒരു ആവശ്യത്തിനായി ഞാനും പിആർഒയും കോൺസുലേറ്റിൽ നിന്ന് പോയപ്പോൾ ഞങ്ങളെ മുകളിലെ നിലയിൽ ഇരുത്തി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ടായിരുന്നില്ല. നമ്മുക്ക് സിഗ്നൽ തരികയായിരുന്നു. ഞാൻ നിന്നെ മൂന്നാർ കൊണ്ടുപോകാമെന്ന് ഐസക് പറഞ്ഞിരുന്നു. സുന്ദരമായ സ്ഥലമാണ് മൂന്നാർ എന്നായിരുന്നു ഐസക് പറഞ്ഞത്. എന്നെ എന്തിനാണഅ അദ്ദേഹം മൂന്നാറിലേക്ക് കൊണ്ടുപോകുന്നത്?, ഇതൊക്കെ താൻ പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്’, സ്വപ്ന സുരേഷ് പറഞ്ഞു.

എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിയാണ് കടകംപള്ളി. അയാൾ തന്നെ മുറിയിലേക്ക് വരാൻ പറഞ്ഞ് വിളിച്ച് ശല്യം ചെയ്തതിരുന്നു. ഇതിന് താൻ അദ്ദേഹത്തോട് ക്ഷോഭിച്ചിട്ടുണ്ട്. വളരെ മോശപ്പെട്ട സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ശിവശങ്കർ സാറിന്റെ വ്യക്തിത്വവും പക്വതയും എല്ലാം വെച്ച് അദ്ദേഹം പെരുമാറിയപ്പോൾ തന്നെ മാനിപ്പുലേറ്റ് ചെയ്യുകയാണെന്ന് മനസിലാക്കാൻ തനിക്ക് സാധിച്ചില്ല. കാരണം അതിൽ സെക്സ് ഉണ്ടായിരുന്നില്ല. അത് ആത്മവിന്റെ ബന്ധമായിരുന്നു. വയസ് കാലത്ത് പോലും അദ്ദേഹത്തിന് നോക്കാൻ ഞാൻ തയ്യാറായിരുന്നു. ആ അർത്ഥത്തിൽ ഉള്ളതായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം, സ്വപ്നം സുരേഷ് പറഞ്ഞു. എന്നെ സെകഷ്വലി ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം എങ്കിൽ തുടക്കത്തിലെ തന്നെ തടയുമായിരുന്നു.

Top