വിപി സജീന്ദ്രനെ പരാജയപ്പെടുത്തി സ്പീക്കര്‍ കസേര പി ശ്രീരാമകൃഷ്ണന്‍ കൈക്കലാക്കി

Sreeramakrishnan-p

തിരുവനന്തപുരം: വിപി സജീന്ദ്രനെ പരാജയപ്പെടുത്തി പി. ശ്രീരാമകൃഷ്ണന്‍ ഇനി നിയമസഭാ സ്പീക്കര്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി. ശ്രീരാമകൃഷ്ണന് 92 വോട്ടാണ് ലഭിച്ചത്. സജീന്ദ്രന് 46 വോട്ടും ലഭിച്ചു.

രാവിലെ ഒന്‍പതിനു സഭാസമ്മേളന ഹാളില്‍ രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കുന്നത്തുനാട് എംഎല്‍എ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനെയാണ് പരാജയപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

9148 എന്നതാണു സഭയിലെ ഭരണപ്രതിപക്ഷ അംഗബലമെന്നതിനാല്‍ ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായിരുന്നു. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു.

42ാം വയസില്‍ സ്പീക്കര്‍ സ്ഥാനത്തെത്തിയ കെ.രാധാകൃഷ്ണനുശേഷം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് നാല്‍പ്പത്തെട്ടുകാരനായ പി.ശ്രീരാമകൃഷ്ണനെന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിനുശേഷം സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Top