സ്വർണ്ണക്കടത്ത് കേസിൽ അച്ചടക്ക നടപടിക്ക് മുമ്പും താൽക്കാലിക നിയമനം: ശിവശങ്കറിനെതിരെ കൂടുതൽ ആരോപണം.നിയമിച്ചത് വനിതയെ?

തിരുവനന്തപുരം: അച്ചടക്കനടപടി നേരിട്ട മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നതിന് തൊട്ടുമുമ്പായി താൽക്കാലികനിയമനം നടത്തിയെന്നാണ് കണ്ടെത്തൽ. ഐടി വകുപ്പിന് കീഴിലുള്ള സ്വപ്ന സുരേഷിന്റെ നിയമനവും ചടങ്ങൾ പാലിക്കാതെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്തുവരുന്നത്. തട്ടിപ്പ് വിവരം പുറത്ത് വന്ന് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പാണ് ശിവശങ്കർ താൽക്കാലിക നിയമനം നടത്തിയിട്ടുള്ളത്.

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐടി സെല്ലിന് കീഴിൽ എൽഡി ക്ലർക്ക് തസ്തികയിലാണ് താൽക്കാലിക നിയമനം നടത്തിയിരുന്നത്. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി സ്വീകരിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും യുഎഇ കോൺസുലേറ്റിലെ ജീവനക്കാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുക വഴി ശിവശങ്കർ സർവീസ് ചട്ടം ലംഘിച്ചുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാൻ കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല.

ഇതിനു മുമ്പ് ജൂൺ പത്തിനാണ് ജൂൺ 10 നാണ് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒരു വർഷത്തേക്കായിരുന്നു നിയമനം. ഇത്തരത്തിൽ നിയമിക്കുന്നവരെ കരാർ അനുസരിച്ച് നീട്ടി നൽകുകയും പിന്നീട് സ്ഥിരം നിയമനം നൽകുകയും ചെയ്യുന്നതുമാണ് പതിവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസും എൻഐഎയും എൻഫോഴ്സുമെന്റും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശിവശങ്കർ ഇടപെട്ട് നടത്തിയ അനധികൃത നിയമനം സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.

അതേസമയം എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി സ്വ​പ്ന സു​രേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. നി​ല​വി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.എ​യ​ർ ഇ​ന്ത്യാ സാ​റ്റ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സി​ബു​വി​നെ​തിരേ വ്യാ​ജ​രേ​ഖ ച​മ​ച്ച് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കു​ക​യും ആ​ൾ​മാ​റാ​ട്ടം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ​താ​യും കാ​ട്ടി ക്രൈം​ബ്രാ​ഞ്ച് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് ര​ണ്ടാം പ്ര​തി​യാ​ണ്. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ജേ​ക്ക​ബ് ആ​ണ് ഒ​ന്നാം പ്ര​തി.ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച സ്വ​പ്ന സു​രേ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Top