പണം വാഗ്ദാനം ചെയ്ത് കേസില്‍ നിന്നും ഒഴിവാകാന്‍ ഷാജന്‍ സ്‌കറിയയുടെ ശ്രമം; ബ്ലാക്‌മെയില്‍ കേസില്‍ കോടതിയില്‍ നിന്നും രക്ഷയില്ല; ശബ്ദരേഖ പുറത്ത്

ബ്ലാക്‌മെയില്‍ ചെയ്യാനായി വാര്‍ത്ത നല്‍കിയതിന് യുകെയില്‍ കോടതി നടപടികള്‍ നേരിടുന്ന ഓണ്‍ലൈന്‍ പത്രം ഉടമ ഷാജന്‍ സ്‌കറിയ നടപടികളില്‍ നിന്നും ഒഴിവാകാന്‍ കരഞ്ഞ് കാല്പിടിക്കുന്ന ഓഡിയോ പുറത്ത്. കേസില്‍ നിന്നും എങ്ങിനെ എങ്കിലും എന്നെ ഒഴിവാക്കണം എന്നും 10000 പൗണ്ട് ഞാന്‍ തരാം (8.6ലക്ഷം രൂപ) തരാമെന്നും പറഞ്ഞ് യാചിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പലര്‍ക്കുമെതിരേ വ്യാജ വാര്‍ത്തകള്‍ എഴുതുകയും ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതിന്റേയും തെളിവാണ് ഷാജന്‍ സ്‌കറിയയുടെ ശബ്ദ രേഖയില്‍. ഈ കേസില്‍ ഇയാളെ 30 ലക്ഷം രൂപയ്ക്ക് ബ്രിട്ടീഷ് കോടതി പിഴയടക്കാന്‍ തീര്‍പ്പാക്കി ശിക്ഷിച്ചിരുന്നു.

ഈ കേസില്‍ വിചാരണക്കായി എടുക്കും മുമ്പ്പരാതിക്കാരനായ മലയാളിയേ വിളിച്ച് യാചിക്കുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയില്‍ ഉള്ളത്. കേരളത്തിലും ഷാജന്‍ സ്‌കറിയക്കെതിരെ വന്‍ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമം 1 കോടിയിലധികം രൂപ ആവശ്യപ്പെട്ടിരുന്നു. യു.കെയില്‍ കൊണ്ടുപോയി അവാര്‍ഡ് നല്കാമെന്ന് പറഞ്ഞായിരുന്നു ഒരു കോടി ആവശ്യപ്പെട്ടത്. എന്നാല്‍ ബോബി വിവാദ പോര്‍ട്ടല്‍ ഉടമയേ പണം കൊടുക്കാതെ മടക്കിയിരുന്നു. തുടര്‍ന്ന് അന്നുവരെ പാടി പുകഴ്ത്തി എഴുതിയ ബോബി ചെമ്മണ്ണൂരിനേ ഒറ്റ ദിവസം കൊണ്ട് മോശമായി എഴുതാന്‍ തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ ആദ്യമായാണ് ബ്‌ളാക്ക്‌മെയില്‍ വാര്‍ത്തയുടെ പേരില്‍ ഇത്ര വന്‍ ശിക്ഷ ഒരു മാധ്യമ സ്ഥാപനത്തിനും ഉടമക്കും ലഭിക്കുന്നത്. അതും വിദേശത്തേ കോടതിയില്‍. ബ്രിട്ടീഷ് മലയാളിയിലായിരുന്നു ബീ വണ്‍ എന്ന കമ്പിനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ വന്നത്. പണം ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്റെ വൈരാഗ്യം തീര്‍ക്കുകയായിരുന്നു. 13 ദിവസം കൊണ്ട് 53 വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. ക്രിമിനല്‍ കേസിലാണ് ഇപ്പോള്‍ വിധി വന്നത്. 8.6 കോടി രൂപ നഷ്ടം ആവശ്യപ്പെട്ട് സിവില്‍ കേസ് ഷാജന്‍ സ്‌കറിയക്കെതിരെ ബ്രിട്ടനില്‍ നടന്നുവരികയാണ്.

സമീപകാലത്തായി കേരളത്തില്‍ വ്യാപകമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ പരാതികള്‍ ഉയരുന്നു. ദിലീപ് ജയിലില്‍ ആയിരുന്നപ്പോള്‍ 5 കോടി രൂപയുടെ പബ്‌ളിസിറ്റി കരാറുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൈപറ്റിയതായി ആരോപണം ഉയര്‍ന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പണക്കൊതിക്കെതിരേ കിട്ടിയ ശക്തമായ പ്രഹരം കൂടിയാണ് മറുനാടന്‍ ഉടമയേ ശിക്ഷിച്ചത്.https://youtu.be/6NZRgfaCSFU

Top