ബ്രിട്ടന്‍: മാധ്യമ പ്രവര്‍ത്തനം ഇത്രത്തോളം തരം താഴ്ന്നതും നെറികെട്ടതുമായോ…?ബ്രിട്ടനിലെ പ്രവാസി മലയാളികളുടെയും നഴ്‌സുമാരുടെയും കണ്ണീരും ചോരയും വിറ്റ് കോടികള്‍ സമ്പാദിച്ച ഒരു മഞ്ഞ പത്രത്തിന്റെ എഡിറ്റര്‍ ബ്രിട്ടനിലെ ഒരു മലയാളി കുടുംബത്തിന്റെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചതാണ് പത്രത്തിനെതിരെ ബ്രിട്ടന്‍ മലയാളികള്‍ക്കിടയില്‍ പ്രതിഷേധമുയരാന്‍ കാരണം.
ഭാര്യയെ തല്ലിയ കേസില്‍ ബ്രിട്ടന്‍ കോടതി ശിക്ഷിച്ച് നാളെ ജയിലിലേക്ക് പോകാനിരിക്കുന്ന ഇടുക്കി സ്വദേശിയായ മഹേഷ് മത്തായി എന്ന യുകെ മലയാളിക്ക് പണം നല്‍കി അയാളുടെ കുടുംബത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പത്രത്തിനുവേണ്ടി വിവരങ്ങള്‍ നല്‍കാനാണ് മറുനാടന്‍ മലയാളി പത്രത്തിന്റെ എഡിറ്റര്‍ ആവശ്യപ്പെട്ടത്.
ഇതിനായി ഇയാള്‍ക്ക് 500 പൗണ്ട് നല്‍കുകയും ചെയ്തു. തികഞ്ഞ മദ്യപാനിയായ ഇയാള്‍ സുഹൃത്തുക്കളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. അടുത്ത ദിവസം ഈ ഓണ്‍ ലൈന്‍ പത്രത്തിന്റെ ബ്രിട്ടിനിലെ ലേഖകരെ കണ്ട് ഇത്തരം നാറിത്തരം ചെയ്താല്‍ കൈകാര്യം ചെയ്യുമെന്നറിയിച്ചതോടെയാണ് ഇതില്‍ നിന്ന് പിന്‍വാങ്ങിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ പണം നല്‍കി ഭാര്യയെകുറിച്ച് കഥകള്‍ മെനയാനായിരുന്നു ബ്രിട്ടീഷ് മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഇത്രയും പണം നല്‍കിയത്. സംഭവം മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായതോടെ നാണക്കേടില്‍ നിന്ന് തലയൂരാനായി പിന്നീടുള്ള ശ്രമം. ജയിലില്‍ പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു മലയാളി വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ 100 പൗണ്ട് മാത്രമാണ് താന്‍
നല്‍കിയത് എന്നാണ് ഷാജന്‍ മറുനാടന്‍ മലയാളി വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. സ്വന്തം ഭാര്യയേയും കുഞ്ഞിനെയും തല്ലിയ ക്രിമിനല്‍ പ്രതിക്ക് എന്തിനാണ് ഷാജന്‍ പണം നല്‍കുന്നത് എന്ന ചോദ്യത്തിന് ഈ എഡിറ്റര്‍ക്ക് ഉത്തരമില്ല. സംഭവം വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ മഹേഷ് മത്തായിക്ക് എന്തിന് പണം നല്‍കിയെന്ന ചോദ്യം പുലിവാലാകുമെന്ന് ഉറപ്പായതോടെയാണ് കളളക്കഥയുമായി രംഗത്തെത്തിയത്. മറുനാടന്‍ മലയാളി വാര്‍ത്തയില്‍ പറയുന്നതിങ്ങനെയാണ്..
‘‘ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ ഏതാനും ദിവസങ്ങള്‍ക്കകം താന്‍ ഇരുമ്പഴിക്കുള്ളില്‍ അകപ്പെടുമെന്നു എന്നെ ജയിലില്‍ അടക്കുന്ന വാര്‍ത്ത നിങ്ങള്‍ എക്‌സ്‌ക്ലൂസീവ് ആയി മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയില്‍ എഴുതണമെന്നും എന്നാല്‍ ജയിലില്‍ ആകുന്നതുവരെ ജീവിതം ആഘോഷമാക്കാന്‍ പണം വേണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. 100 പൗണ്ട് അക്കൗണ്ടില്‍ ഇടണമെന്നുമായിരുന്നു ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്. ഏതാനും ആഴ്ചകളായി മഹേഷ് മത്തായി എന്നെ മുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുകയും ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് ലസ്റ്ററിലേയ്ക്ക് താമസം മാറ്റുകയും ചെയ്ത മഹേഷ് ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ആ ഫോണ്‍ കോളുകളുടെ തുടര്‍ച്ചയായിരുന്നു ഈ കോള്‍.
ഭാര്യയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ ഇദ്ദേഹത്തെ നാളെ ജയിലില്‍ അടയ്ക്കാനിരിക്കയാണ്. കരുതല്‍ തടങ്കലില്‍ ഇരുന്ന സമയത്തായിരുന്നു മഹേഷ് മറുനാടനുമായി ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ജയിലിലേക്ക് പോകുന്ന ഒരാള്‍ എന്ന പരിഗണന നല്‍കി മറുനാടന്‍ മലയാളി 100 പൗണ്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാണ് അവകാശ വാദം.
പിന്നെ വാര്‍ത്തയില്‍ പറയുന്നത് ശ്രദ്ധിക്കുക
ഏതാനും ആഴ്ചകളായി മഹേഷ് മത്തായി എന്ന മുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുകയും ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് ലസ്റ്ററിലേയ്ക്ക് താമസം മാറ്റുകയും ചെയ്ത മഹേഷ് ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ആ ഫോണ്‍ കോളുകളുടെ തുടര്‍ച്ചയായിരുന്നു ഈ കോള്‍. അപ്പോള്‍ നിരന്തരമായി ഇയാളുമായി സൗഹൃദം തുടരാന്‍മാത്രം എന്ത് ബന്ധമാണ് ഷാജന്‍ സ്‌കറിയക്ക് ഉള്ളത് എന്നറിയാന്‍ വായനാക്കാര്‍ക്ക് ആഗ്രമുണ്ട്.
ഇതിനുമുമ്പും ബ്രിട്ടനിലെ നിരവധി മലയാളി കുടുംബങ്ങളെ കുറിച്ച് മസാല കഥകള്‍ എഴുതി കച്ചവടം നടത്തിയതിന്റെ ആവര്‍ത്തനമായിരുന്നു ഈ സംഭവവും. വെറും 100 പൗണ്ട് മാത്രമാണ് നല്‍കിയതെന്നാണ് മറുനാടന്‍ മലയാളി പറയുന്നത്. നാട്ടില്‍ പോകാന്‍ പോലും പണമില്ലാതെ കുടുങ്ങിയ നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ ലണ്ടനിലുണ്ടായിരുന്നു അവര്‍ക്ക് അഞ്ച് പൈസ സ്വന്തം അകൗണ്ടില്‍ നിന്ന് നല്‍കാത്ത ഷാജന്‍ ഈ ക്രിമിനല്‍ പ്രതിക്ക് എന്തിനാണ് പണം നല്‍കുന്നത്. ബ്രിട്ടീഷ് മലയാളിയുടെ ലണ്ടന്‍ അകൗണ്ട് രേഖകള്‍ പരിശോധിച്ചാല്‍ സത്യം പുറത്ത് വരുമല്ലോ….?
പൃഥ്വിരാജ് അഭിനയിച്ച ബ്രിട്ടന്‍ ബ്രിഡ്ജ് എന്ന സിനിമയില്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ കഥാപാത്രമായിട്ടുണ്ട്. ബ്രിട്ടനിലെ മലയാളികളെ ബ്ലാക് മെയില്‍ ചെയ്ത ജീവിക്കുന്നു ഒരു മഞ്ഞ പത്രക്കാരനാണ് കഥാപാത്രം. ഈ കഥാപാത്രത്തിന് മഞ്ഞ പത്രത്തിന്റെ എഡിറ്ററുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്.