തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും കഥാകൃത്തുമായ ശശിതരൂരിന്റെ മകന് മകന് വിവാഹം. ട്വിറ്ററിലൂടെ ശശി തരൂര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയതായി കാട്ടിയാണ് ട്വീറ്റ്. അമേരിക്കക്കാരിയായ അമാന്‍ഡ കാല്‍ഡെറണാണ് വധു. കവയത്രി കൂടിയാണ് അമാന്‍ഡ. കനിഷ്‌കും അമാന്‍ഡയും കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. തരൂരിന് ആദ്യ ഭാര്യ തിലോത്തമ മുഖര്‍ജിയിലെ മകനാണ് കനിഷ്‌ക്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കനിഷ്‌ക് ഓപ്പണ്‍ ഡെമോക്രസിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ സജീവ എഴുത്തുകാരനാണ്. ഗാര്‍ഡിയന്‍, ദ നാഷണല്‍, ദ കാരവന്‍ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ പതിവ് എഴുത്തുകാരനുമാണ് കനിഷ്‌ക്. നിരവധി കഥകളും കനിഷ്‌കിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വിമ്മര്‍ എലോംഗ് ദ സ്റ്റാര്‍സ് എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കുന്നതിന്റെ തിരക്കിലാണ് കനിഷ്‌കിന് വിവാഹമെത്തുന്നത്. 2008ലെ എമിലി ബെച്ച് പുരസ്‌കാരവും 2009ലെ നാഷണല്‍ മാഗസിന്‍ പുരസ്‌കാരവും കനിഷ്‌കിനു ലഭിച്ചിരുന്നു. സഹോദരന്‍ ഇഷാനും മാധ്യമപ്രവര്‍ത്തകനാണ്.