
യുവതികൾ പതിനെട്ടാംപടിയിൽ ചവിട്ടിയാൽ കേരളം നിശ്ചലം ആകും.നവംബര്‍ അഞ്ചിനു നട തുറന്നതിനുശേഷവും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹൂതി നടത്തിയിട്ടായാലും അതു തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല. പതിനെട്ടാം പടിയില്‍ ആചാര ലംഘനമുണ്ടായാല്‍ ആനിമിഷം കേരളം നിശ്ചലമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വച്ചു നടന്ന ധര്‍മ്മസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ശബരിമലയിലും ദേവസ്വം ബേര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം.
വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിനു അധികാരമില്ല. സര്‍ക്കാറിനു തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബേര്‍ഡിനെ വിശ്വാസികള്‍ക്ക് ആവശ്യമില്ല. ഇടതുമുന്നണി പ്രകടന പത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമല യുവതി പ്രവേശനമാണ് കോടതി വിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതുവരെ ഇടതു പക്ഷം ഭരിച്ചപ്പോഴൊന്നും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ആചാര പരിഷ്‌കാരത്തിനു എന്തുകൊണ്ട് മുന്നോട്ടു വന്നില്ല.
ശബരിമലയില്‍ യുവതി പ്രവേശനത്തിനു വേണ്ടി എസ്.എഫ്.ഐ യോ , ഡി.വൈ.എഫ്.ഐയോ എന്തുകൊണ്ടു സമരം ചെയ്തില്ല. സെന്‍കുമാറിനു ഡി.ജി.പി പദവി തിരികെ നല്‍കണമെന്ന കോടതി വിധി അനുസരിക്കാന്‍ മടികാണിച്ച സര്‍ക്കാരാണിത്. കോടതിയുടെ ഭാഗത്തുനിന്നു വിമര്‍ശനമുണ്ടായപ്പോള്‍ മാത്രമാണ് അത് നടപ്പിലാക്കിയത്.
പാതയോരങ്ങളിലെ മദ്യശാലകള്‍ക്കെതിരായ വിധി നടപ്പിലാക്കാനും ഈ തിടുക്കം കണ്ടില്ല. എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ വിധി വന്നു പിറ്റേ ദിവസം തന്നെ അതു നടപ്പിലാക്കാന്‍ ഇറങ്ങി പുറപ്പെട്ടു. ആചാരങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല എന്നാല്‍ അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. ശബരിമലയിലെ ആചാരങ്ങള്‍ നിശ്ചയിക്കുന്നത് തന്ത്രിയാണെന്നും അഞ്ചുകൊല്ലം കൂടുമ്പോള്‍ മാറിവരുന്ന മന്ത്രിയല്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.