ചിന്നമ്മയുടെ പോസ്റ്ററുകളും ബാനറുകളും അണ്ണാഡിഎംകെ ആസ്ഥാനത്ത് നിന്നും നീക്കി; ലയനത്തിന് ഒരുങ്ങി പളനിസാമി

ശശികലയുടെ ബാനറുകളും പാർട്ടി ആസ്ഥാനത്തുനിന്ന് പുറത്താക്കി അണ്ണാ ഡി.എം.കെ; പാർട്ടി പ്രവർത്തകരുടെ നടപടി പളനിസ്വാമി-പനീർശെൽവം ലയനം തീരുമാനമായ പശ്ചാത്തലത്തിൽ; പാർട്ടിയുടെ പവിത്രതയെ തിരിച്ച് കൊണ്ടുവരാനായെന്ന് നേതാക്കൾ

ചെന്നൈ: അണ്ണാഡിഎംകെയില്‍ മന്നാര്‍ഗുഡി മാഫിയ ഭരണത്തിന് അന്ത്യമായെന്ന് സൂചിപ്പിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ‘ജനറല്‍ സെക്രട്ടറിയായ’ ശശികലയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു.
അണ്ണാ ഡി.എം.കെ.ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലെ ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും നോട്ടീസുകളുമാണ് പ്രവർത്തകർ മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പളനിസ്വാമി പക്ഷവും, പനീർശെൽവവും ഒന്നിക്കാനുള്ള തീരുമാനമുണ്ടായതോടെയാണ് നിലവിലെ ജനറൽ സെക്രട്ടറിയായ ശശികലയെ നോട്ടീസുകളിൽ നിന്ന് പോലും പുറത്താക്കാൻ നേതൃത്വം തീരുമാനിച്ചത്. പുതിയ നീക്കം തങ്ങൾക്ക് ഏറെ പ്രചോദനമാകുന്നുവെന്നും പ്രവർത്തകർ സന്തോഷത്തിലാണെന്നും ബാനർ നീക്കത്തെ പിന്തുണച്ച് കൊണ്ട് പനീർശെൽവം പക്ഷത്തെ മാധ്യമ ഉപദേഷ്ടാവ് കെ.സ്വാമിനാഥൻ പറഞ്ഞു.

എഐഎഡിഎംകെ(അമ്മ) നേതാവായിരുന്ന ടിടിവി ദിനതകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടില ചിഹ്നത്തിന് വേണ്ടി ഇലക്ഷന്‍ കമ്മീഷനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് വികെ ശശികലയുടെ മരുമകനായ ദിനകരനെ അറസ്റ്റ് ചെയ്തത്. നാല് ദിവസങ്ങളായി ദിനകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. ദിനകരന്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദിനരനോടൊപ്പം സുഹൃത്ത് മല്ലികാര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തു. എഐഡിഎംകെയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ശശികലയുടെ മരുമകനായ ദിനകരന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അറസ്റ്റും കൂടിയായതോടെ ലയന സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തു.

Top