ശശികല ബംഗളൂരു സര്‍വകലാശാല വിദ്യാര്‍ഥി; പഠന സാമഗ്രഹികള്‍ ജയിലിലേയ്ക്ക്…

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയലളിതയുടെ തോഴി വി.കെ. ശശികലയും അനന്തരവള്‍ ഇളവരശിയും ഇനി മുതല്‍ ബംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. കന്നഡ ഭാഷയിലെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സിനാണ് രണ്ടു പേരും ചേര്‍ന്നിരിക്കുന്നത്. ശശികലയുടെ നിര്‍ബന്ധപ്രകാരമാണ് അനന്തരവളും വിദൂര വിദ്യാഭ്യാസ കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചത്.

ഇവര്‍ക്കുള്ള പഠന സാമഗ്രികള്‍ ഉടന്‍ ജയിലിലെത്തിക്കും. ഇളവരശി ശനിയാഴ്ച പരോളില്‍ പോകുന്നതിനാല്‍ ഇന്നലെ സര്‍വകലാശാല അധികൃതര്‍ ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇരുവരുടെയും അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോഴ്‌സിന് ചേരാന്‍ സാധിച്ചതില്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്ന് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ബി.സി. മയിലാരപ്പ പറഞ്ഞു. കൂടാതെ, ക്ലാസുകള്‍ ജയിലിലെത്തി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top