ഷീന ബോറ കൊലക്കേസ്:അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു.ദുരൂഹതകള്‍ അവസാനിയ്ക്കുന്നില്ല

മുംബൈ:വീണ്ടും ദുരൂഹത ! പ്രമാദമായ ഷീന ബോറ കൊലക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ന്താക്രൂസ് ഇന്സ്‌പെക്ടറായ ധ്യാനേശ്വര്‍ ഗണോറിന്റെ ഭാര്യ ദീപാലി ഗണോറാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ മകനെ കാണാനില്ല. ജോലി കഴിഞ്ഞ് വൈകീട്ട് 3.30ഓടെ വീട്ടിലെത്തിയ എസ് ഐ കോളിംഗ് ബൈല്‍ അടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍ വാസികളുടെ സഹായത്തോടെ ഡോര്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭാര്യയുടെ മൃതദേഹം കണ്ടത്.
കഴുത്തറുത്താണ് ദീപാലിയെ കൊന്നിരിയ്ക്കുന്നത്. എസ്‌ഐ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെ ഇന്‍ക്വസ്റ്റ് നടത്തി. പരിചയമുള്ള ആരോ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിയ്ക്കുന്നത്. എസ്‌ഐയുടെ മകനെ കാണാനില്ല. ഇവയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രമാദമായ ഷീന ബോറ കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ധ്യാനേശ്വര്‍ ഗണോര്‍. ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഷീനയുടെ അമ്മ ഇന്ദ്രാണിയാണ് കൊലയ്ക്ക് പിന്നില്‍ എന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ഈ സംഭവത്തിന് ശേഷം എസ്‌ഐക്ക് ഭീഷണി കോളുകള്‍ കിട്ടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കേസില്‍ ഖാര്‍ സ്‌റ്റേഷനിലായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മുഖ്യപ്രതിയും ഷീന ബോറയുടെ അമ്മയുമായ ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തും ഗ്യാനേഷ്വര്‍ ഗണോറായിരുന്നു.അതിനിടെ കൊലപാതകത്തിന് പിന്നില്‍ വിദ്യാര്‍ഥിയായ മകനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയതായി സമ്മതിച്ചുകൊണ്ടുള്ള മകന്റെ കത്ത് വസതിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്എന്നും പറയപ്പെടുന്നു.

Top