ഇന്ദ്രാണിയും ഭര്‍ത്താവും മകള്‍ ഷീനയെ ശ്വാസം മുട്ടിച്ചു കൊന്നും; കൊലയ്ക്ക് താന്‍ കൂട്ടുനിന്നെന്ന് ഡ്രൈവര്‍

indrani-mukherjea

മുംബൈ: ഷീന ബോറ കൊലപാതകത്തില്‍ ഡ്രൈവര്‍ ശ്യാവര്‍ റായി കുറ്റസമ്മതം നടത്തി. ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവും ചേര്‍ന്ന് മകള്‍ ഷീനയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. കൊലയ്ക്ക് താനും കൂട്ടുനിന്നുവെന്നും ഡ്രൈവര്‍ ശ്യാവര്‍ പറയുന്നു.

മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റസമ്മതമൊഴിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2012 ഏപ്രില്‍ 24ന് കാറിനുള്ളില്‍ വെച്ചാണ് മകള്‍ ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തിയത്. കാറിനുള്ളില്‍വെച്ച് ഇന്ദ്രാണി ഷീനയെ കഴുത്തിന് ഞെരിച്ചു. ഞാന്‍ അപ്പോള്‍ ഷീനയുടെ വായ തപ്പിപ്പിടിച്ചു. ഇന്ദ്രാണിയുടെ മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്ന ഷീനയെ ബലമായി പിടിച്ചു വെച്ചിരിക്കുകയായിരുന്നു. ഇന്ദ്രാണി ഷീനയുടെ പുറത്ത് കയറിയിരുന്നാണ് കഴുത്ത് ഞെരിച്ചത്. ഇതിനിടയില്‍ ഷീന എന്റെ വിരല്‍ കടിച്ചുമുറിച്ചു മൊഴിയില്‍ ശ്യാംവര്‍ റായി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിനിടെ ഇന്ദ്രാണിയും ഖന്നയും തമ്മില്‍ ഇന്ദ്രാണിയുടെ മകനെയും പീറ്റര്‍ മുഖര്‍ജിയുടെ മകനെയും കുറിച്ച് ഇംഗ്ലീഷില്‍ എന്തൊക്കെയോ സംസാരിച്ചെന്ന് ശ്യാംവര്‍ റായി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുമ്പോള്‍ തന്റെ കൈയ്യില്‍ നിന്നും കണ്ടെടുത്ത തോക്ക് ഇന്ദ്രാണിയുടെ നിര്‍ദ്ദേശപ്രകാരം തനിക്ക് കൈമാറിയിരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെ കുറിച്ച മൊഴിയില്‍ ഒന്നും പറയുന്നില്ല.

Top