ഷീന ബോറയുടെ 2012ലെ ഡിഎന്‍എ സാംപിളുകളും പുതിയ സാംപിളും ഒന്നല്ലെന്ന് ഫൊറന്‍സിക് വിദഗ്ധര്‍; പ്രതികളുടെ കസ്റ്റഡി നീട്ടി

മുംബൈ :ഷീന ബോറ വധക്കേസില്‍ മൂന്ന് പ്രധാന പ്രതികളുടെയും കസ്റ്റഡി മുംബൈ കോടതി ഒക്ടോബര്‍ അഞ്ചുവരെ നീട്ടി. ഷീനയുടെ മാതാവ് ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ 14 ദിവസത്തെ കസ്റ്റഡി തിങ്കളാഴ്ച വരെയായിരുന്നു.ഗണേശോത്സവ തിരക്കുമൂലം ബന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്.

അതേസമയം ഷീന ബോറ വധക്കേസില്‍ വീണ്ടും നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കയാണ് 2012ല്‍ കണ്ടെത്തിയ ഷീനയുടെ എല്ലുകളുടെ ഡിഎന്‍എ സാംപിളും പുതിയ സാംപിളുകളും ഒന്നല്ലെന്ന് ഫൊറന്‍സിക് വിദഗ്ധര്‍. കഴിഞ്ഞയാഴ്ച ഖാര്‍ പൊലീസിന് ബിവൈഎല്‍ നായര്‍ ആശുപത്രി സമര്‍പ്പിച്ച 26 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2012ല്‍ ലഭിച്ച എല്ലുകളുടെ സാംപിളും പുതിയ സാംപിളും യോജിക്കുന്നില്ല. അതിനാല്‍ തന്നെ ഇവ രണ്ടും ഒരാളുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നുമാണ് ഫൊറന്‍സിക് വിദഗധരുടെ നിഗമനം.Sheena-Bora-Indrani-Mukerjea2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെെജ ഹോസ്പിറ്റല്‍ കഴിഞ്ഞ മാസമാണ് ബിവൈഎല്‍ ആശുപത്രിക്ക് ഷീനയുടെ എല്ലുകളുടെ സാംപിളുകള്‍ കൈമാറിയത്. മറ്റാരുടെയെങ്കിലും സാംപിളുകളുമായി ഇത് കലര്‍ന്നു പോയിട്ടുണ്ടോയെന്നും സംശയിക്കുന്നതായി ഫൊറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ഷീനയുടെ പുതിയ ഡിഎന്‍എ സാംപിളുകളും അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ ഡിഎന്‍എയും ഒന്നു ചേരുന്നതാണെന്ന് കഴിഞ്ഞ മാസം തെളിഞ്ഞിരുന്നു.

2012 മേയ് മാസത്തിലാണ് റായ്ഗഡിലുള്ള വനത്തില്‍ നിന്നും ഷീനയുടെ മൃതദേഹം ലഭിച്ചത്. പകുതി കത്തിയ നിലയിലായിരുന്നു ഷീനയുടെ മൃതദേഹം. കേസ് അന്വേഷണം തുടങ്ങിയ സമയത്ത് പെന്‍ പൊലീസ് ഷീനയുടെ വലതു കൈയ്യിലെ എല്ല്, രണ്ടു പല്ല്, കരിഞ്ഞ തൊലി, മുടി തുടങ്ങിയവയാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി ജെജെ ഹോസ്പിറ്റലില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് 2012 ല്‍ തന്നെ ഈ സാംപിളുകള്‍ ഖാര്‍ പൊലീസിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

Top