![](https://dailyindianherald.com/wp-content/uploads/2025/02/SHERIN-JAIL.png)
കൊച്ചി :കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. ഷെറിന് അട്ടക്കുളങ്ങരെ ജയിലില്‍ ഉദ്യോഗസ്ഥര്‍ വിഐപി പരിഗണന നല്‍കി എന്നാണ് ആരോപണം. ഷെറിന് സൗകര്യമൊരുക്കിയതിന് പിന്നില്‍ അന്നത്തെ ജയില്‍ ഡിഐജി പ്രദീപാണെന്നും സുനിത പറയുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിൽ ഷെറിന് വിഐപി പരിഗണന ലഭിച്ചിരുന്നതായും മൊബൈൽ ഫോണും ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സെറ്റും വരെ ഷെറിന് ലഭിച്ചിരുന്നതായും സഹതടവുകാരിയായിരുന്ന സുനിതയാണ് വെളിപ്പെടുത്തിയത്.
ഷെറിന് സ്വന്തം വസ്ത്രങ്ങളൾ, പ്രത്യേകം തലയണ, കിടക്കാൻ കിടക്ക, കണ്ണാടി, തുടങ്ങിയവ ലഭിച്ചിരുന്നതായും സുനിത വെളിപ്പെടുത്തി. അന്നത്തെ ജയിൽ ഡിഎജി പ്രദീപ് ആണ് ഷെറിന് വിഐപി പരിഗണന നൽകിയതെന്നും സുനിത പറഞ്ഞു. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിനെ പാർപ്പിച്ചിരുന്നത്. 2013 ശേഷമുള്ള കാലയളവിലാണ് ഷെറിനും സുനിതയും ഒരുമിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഉണ്ടായിരുന്നത്.
അന്നത്തെ ജയിൽ ഡിഎജി പ്രദീപ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെകുന്നേരം ഷെറിനെ കാണാൻ വരാറുണ്ടായിരുന്നെന്നും പല ദിവസങ്ങളിലും രാത്രി 7 മണിക്ക് ശേഷം ഷെറിനെ പുറത്തുകൊണ്ടുപോയി രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് തിരികെ സെല്ലിൽ കയറ്റാറുള്ളതെന്നും സുനിത പറഞ്ഞു. ഷെറിന് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കേണ്ടായിയിരുന്നെന്നും അവർ പറയുന്ന ഭക്ഷണം മൂന്നു നേരവും ജയിൽ ജീവനക്കാർ പുറത്തുനിന്ന് വാങ്ങി നൽകിയിരുന്നു എന്നും സുനിത പറഞ്ഞു.
ഇതിനെതിരെ സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പരാതി നൽകിയതിനു ശേഷം സൂപ്രണ്ടും ജയിൽ ഡിഐജി പ്രദീപും അടക്കമുള്ളവർ തന്നെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സുനിത പറഞ്ഞു. ജാമ്യത്തിൽ ഇറങ്ങിയശേഷം അന്നത്തെ ഡിജിപി സെൻകുമാറിനും പരാതി നൽകിയെങ്കിലും ജയിൽ അന്തേവാസികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിന് തനിക്ക് നോട്ടീസ് നൽകിയെന്നും സുനിത പറഞ്ഞു.
ഷെറിൻ ഇറങ്ങുന്നതിൽ പരാതിയില്ലെന്നും എന്നാൽ 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന തടവുകാരുണ്ടെന്നും അവർക്കും ഇളവ് ലഭിക്കണമെന്നും സുനിത പറഞ്ഞു.മന്ത്രിസഭായോഗം ഷെറിന് ശിക്ഷാ ഇളവിന് ശുപാർശ ചെയ്തിരുന്നു. പിന്നാലെയാണ് സഹതടവുകാരി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഷെറിന്‍ എന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. മറ്റുള്ള തടവുകാരെ പോലെ അവര്‍ ക്യൂവില്‍ നിന്ന് ഭക്ഷണമൊന്നും വാങ്ങിയിരുന്നില്ല. അവര്‍ പറയുന്ന ഭക്ഷണം മൂന്ന് നേരം ജയില്‍ ജീവനക്കാര്‍ പുറത്ത് നിന്ന് വാങ്ങിക്കൊടുക്കുകയായിരുന്നു പതിവ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെങ്കിലും അത് പുറത്ത് നിന്ന് തയ്ച്ചുകൊണ്ടുവരുന്നതായിരുന്നു- സുനിത പറയുന്നു. ബെഡും തലയിണയും, മുഖം നോക്കാൻ കണ്ണാടി മുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെ സെല്ലിൽ ലഭ്യമാക്കിയിരുന്നു എന്നാണ് സുനിതയുടെ വെളിപ്പെടുത്തൽ.
അന്നത്തെ ജയിൽ ഡി ഐ ജി ആയിരുന്ന പ്രദീപമായി ഷെറിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും സുനിത പറയുന്നു. ജയില്‍ ഡിഐജി പ്രദീപ് ആഴ്ചയില്‍ ഒരു ദിവസമെന്നത് പോലെ വൈകുന്നേരം ഷെറിനെ കാണാന്‍ വരുമായിരുന്നുമെന്നും പറയുന്നു. ഏഴ് മണിക്ക് ശേഷം ഷെറിനെ ലോക്കപ്പില്‍ നിന്നിറക്കിയാല്‍ രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ച് കയറ്റാറെന്നും ഇവര്‍ പറയുന്നു. സെല്ലിനടക്ക് മേക്കപ്പ് സെറ്റടക്കം ഷെറിന്‍ ഉപയോഗിച്ചിരുന്നുവെന്നും സുനിത പറയുന്നു. സ്വന്തം പാത്രമുള്‍പ്പടെ ഇവര്‍ കഴുകിപ്പിച്ചിരുന്നത് സഹതടവുകാരെക്കൊണ്ടായിരുന്നുവെന്നും ഇതിനെതിരെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടയുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. സെന്‍കുമാര്‍ ഡിജിപി ആയിരുന്ന സമയത്ത് പരാതി നല്‍കിയെങ്കിലും തനിക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് ഡിജിപി ഭീഷണിപ്പെടുത്തിയെന്നും സുനിത വ്യക്തമാക്കി. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പല വിവരാവകാശങ്ങളും നല്‍കിയെന്നും എന്നാല്‍ പൊലീസ് പ്രതികരിച്ചിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.