യശ്വന്ത് സിന്‍ഹ പറഞ്ഞത് തെറ്റെന്ന് തെളിയിക്കാന്‍ ശിവസേനയുടെ വെല്ലുവിളി; പിന്തുണച്ച് ശത്രുഘ്‌നന്‍ സിന്‍ഹയും.മോദിക്കെതിരെ പടയൊരുക്കം

ന്യൂഡല്‍ഹി: മോദിക്കെതിരെ പടയൊരുക്കം .. മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹക്ക് പിന്തുണയുമായി ഘടക കക്ഷിയായ ശിവസേനയും പാര്‍ട്ടി എംപി ശത്രുഘന്‍ സിന്‍ഹയും രംഗത്ത്. സാമ്പത്തിക നയത്തെ കുറിച്ച് യശ്വന്ത് സിന്‍ഹ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ രാജ്യദ്രോഹപരമാണെന്നും പാര്‍ട്ടി പത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശിച്ചു.

സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ കാര്യങ്ങളില്‍ സിന്‍ഹയുടെ വിമര്‍ശനം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യമാണ്. യശ്വന്ത് സിന്‍ഹ നീതിജ്ഞനാണ്. സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി വെച്ച് കാട്ടുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും എംപിയും ബോളിവുഡ് താരവുമായ ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. മുന്‍ ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹയുടെ കാഴ്ചപ്പാടിനെ തള്ളിയ ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണ്. ദേശീയ താത്പര്യവും പാര്‍ട്ടിയുടെ താത്പര്യവുമാണ് ആ കാഴ്ചപ്പാടുകളെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ചൂണ്ടിക്കാട്ടി. നമുക്കെല്ലാം അറിയാം ഇതിന് പിന്നിലൊക്കെ വൃത്തിക്കെട്ട ഒന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞത് രാജ്യ താത്പര്യമാണ് വലുത്, പാര്‍ട്ടി പിന്നീടാണ് എന്നാണ്. എന്നാല്‍ യശ്വന്ത് സിന്‍ഹ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലെല്ലാം രാജ്യത്തിന്റേയും അതോടൊപ്പം പാര്‍ട്ടിയുടേയും താത്പര്യം ഒരു പോലെ നിറഞ്ഞ് നിന്നിരുന്നുവെന്നും ശത്രുഘ്‌നന്‍ പറഞ്ഞു. യശ്വന്ത് ഇന്ത്യകണ്ട മികച്ച ധനകാര്യമന്ത്രിമാരില്‍ ഒരാളാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി കാണിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ബിജെപിയില്‍ ഏറെ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ഷൂരിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കളും എന്‍ഡിഎ ഘടക കക്ഷികളും വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ബിജെപിയില്‍ ഒരുപാട് പേര്‍ക്ക് സര്‍ക്കാരിന്റെ നിലപാടുകളില്‍ അതൃപ്തിയുണ്ടെന്നും പേടികാരണമാണ് ആരും ഒന്നും പ്രതികരിക്കാത്തതെന്നും കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു.

Top