അയ്യപ്പഭക്തരായ സഖാക്കളെ ബി.ജെ.പിയിലേക്ക് ഘര്‍വാപസി നടത്തും.ശബരിമലപ്രക്ഷോഭം അവസാനിപ്പിക്കിക്കില്ല -ശോഭ സുരേന്ദ്രന്‍

കൊച്ചി:ശബരിമല പ്രക്ഷോഭം അവസാനിപ്പിക്കിക്കില്ല .അയ്യപ്പഭക്തരായ കേരളത്തിലെ സഖാക്കളെ ബി.ജെ.പിയിലേക്ക് ഘര്‍വാപസി നടത്തുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു .91ലെ വിധി പ്രകാരം സ്റ്റാറ്റസ്കോ നിലനിര്‍ത്തി, ജനുവരിയില്‍ വാദം കേള്‍ക്കും വരെ യുവതികളെ പ്രവേശിപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ബി.ജെ.പി പ്രക്ഷോഭം തുടരുമോ എന്ന ചാനൽ അവ‍താരകന്റെ ചോദ്യത്തോടായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. പ്രക്ഷോഭം ഇവിടെ അവസാനിപ്പിക്കില്ലെന്നും ഗ്രാമതലത്തിലും പഞ്ചായത്ത് തലത്തിലും ഓരോ വീടുകളിലും ചെന്ന് എന്താണ് പിണറായി വിജയന്‍ ഗവണ്‍മെന്റ് ഈ വിഷയവുമായി ബന്ധപ്പെട്ട് കൊണ്ട് എടുത്ത സമീപനങ്ങള്‍ എന്ന് ജനങ്ങളിലേക്കെത്തിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

”മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അകത്തുള്ള സഖാക്കന്‍മാര്‍ പോലും വേദനിക്കുകയാണ്. മണ്ഡലമാസം ആയിക്കഴിഞ്ഞാല്‍ അവര്‍ സഖാവല്ല. അയ്യപ്പന്റെ മുന്നില്‍ ഒരു ഭക്തനാണ്. അങ്ങനെയുള്ളവരെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഈശ്വര വിശ്വാസത്തില്‍ നിന്ന് കാലാകാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ അണികളെ മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഒരു ഘര്‍വാപസിയാണ് ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ആ ഭക്തവിശ്വാസികളായിട്ടുള്ള സഖാക്കന്‍മാര്‍ കൂടി ഞങ്ങളുടെ പ്രസ്ഥാനത്തിനകത്തേക്ക്, ഞങ്ങള്‍ ഉന്നയിക്കുന്ന പോയിന്റിലേക്ക് തിരിച്ചുവരുമെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.” ശോഭ സുരേന്ദ്രന്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിയതുമായി ബന്ധപ്പെട്ട് മീഡിയവൺ നടത്തിയ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പ്രത്യക്ഷ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാത്രമാണ് തീരുമാനം അറിയിക്കാനാവുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീം കോടതി തീരുമാനം. സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല. വിധി നിലനില്‍ക്കും. റിവ്യൂഹരജികള്‍ക്കൊപ്പം റിട്ട് ഹരജികളും പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് റിവ്യൂ ഹരജികള്‍ പരിഗണിച്ചത്. 49 പുന:പ്പരിശോധനാ ഹരജികളാണ് കോടതിയിലെത്തിയത്.

Top